SignIn
Kerala Kaumudi Online
Monday, 15 June 2026 11.03 PM IST

വിമാനത്തിനുള്ളിലും ബാറ്റെടുത്ത് സച്ചിൻ; ബോളെറിഞ്ഞ് മരുമകൾ, വൈറലായി വീഡിയോ

sachin-tendulkar

മുംബയ്: യാത്രകൾ പലപ്പോഴും അവിസ്‌മരണീയമായ ചില നിമിഷങ്ങൾ സമ്മാനിക്കാറുണ്ട്. യാത്രയിൽ ലക്ഷ്യസ്ഥാനം പോലെ തന്നെ പ്രധാനപ്പെട്ടതാണ് യാത്രാനുഭവവും. പലപ്പോഴും ആ നിമിഷങ്ങൾ ആസ്വാദ്യകരമാക്കുന്നതിൽ ഒപ്പം യാത്രചെയ്യുന്നവർക്ക് വലിയ പങ്കുവഹിക്കാറുണ്ട്. കുടുംബത്തിനൊപ്പമുള്ള മനോഹരമായ അത്തരം നിമിഷങ്ങൾ പങ്കുവയ്‌ക്കുകയാണ് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കർ.

വിമാനയാത്രയ്‌ക്കിടയിൽ കുടുംബത്തിനൊപ്പം ക്രിക്കറ്റ് കളിക്കുന്നതിന്റെ ദൃശ്യങ്ങളാണ് താരം പങ്കുവച്ചത്. എയർ ഇന്ത്യയുടെ നവീകരിച്ച കാബിൻ അദ്ദേഹം ഒരു കളിസ്ഥലമാക്കി മാറ്റുകയായിരുന്നു. മകൾ സാറയ്‌ക്കും മരുമകൾ സാനിയ ചന്ദോക്കിനുമൊപ്പമാണ് താരം ക്രിക്കറ്റ് കളിക്കുന്നത്. സാനിയ ബോൾ എറിയുമ്പോൾ സോഫയിലിരുന്ന് ഫീൽഡ് ചെയ്യുകയാണ് സാറ.

ഈ വീഡിയോ നിമിഷങ്ങൾക്കകംതന്നെ സോഷ്യൽ മീഡിയയിൽ വൈറലായി. ഇതിനകം 1.6 ദശലക്ഷം ആളുകൾ വീഡിയോ കണ്ടുകഴിഞ്ഞു. 'നിങ്ങൾ ക്രിക്കറ്റിന്റെ ഏറ്റവും വലിയ അംബാസഡറാണ്. ക്രിക്കറ്റിനോടുള്ള നിങ്ങളുടെ സമർപ്പണം നിങ്ങളുടെ ജീവിതത്തെക്കാൾ വലുതാണ്. എല്ലായ്‌പ്പോഴും എന്നപോലെ നിങ്ങളായിരിക്കുന്നതിന് നന്ദി' എന്നാണ് ഒരാൾ വീഡിയോയ്‌ക്ക് താഴെ കുറിച്ചത്. വിമാനത്തിന്റെ കാബിനുള്ളിൽ ക്രിക്കറ്റ് കളിക്കുമ്പോഴുണ്ടായേക്കാവുന്ന പ്രശ്‌നങ്ങളെക്കുറിച്ചും ചിലർ താമശയായി പ്രതികരിച്ചു.

നേരത്തെ എയർ ഇന്ത്യയുടെ നവീകരിച്ച എയർലൈനിൽ യാത്രചെയ്‌തതിനെപ്പറ്റിയുള്ള സച്ചിന്റെ പരാമർശം വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഒരു പുതിയ കാർ അനുഭവമാണ് നവീകരിച്ച കാബിൻ തനിക്ക് നൽകിയതെന്നാണ് സച്ചിൻ അഭിപ്രായപ്പെട്ടത്. 'ജനാലയിലൂടെ പുറത്തേക്ക് നോക്കുന്നതിനെക്കാൾ അധികസമയം ഞാൻ കാബിൻ നോക്കി ഇരിക്കുകയായിരുന്നു. മനോഹരമായ പ്രഭാതത്തിന് നന്ദി' എന്നാണ് അന്ന് അദ്ദേഹം എക്‌സിൽ കുറിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SACHIN TENDULKAR, CRICKET, VIRALVIDEO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360