SignIn
Kerala Kaumudi Online
Tuesday, 16 June 2026 1.00 AM IST

വിജയ് - സംഗീത കേസ് ആഗസ്റ്റ് 7ലേക്ക് മാറ്റി

READ ENGLISH VERSION
d

തിരുവനന്തപുരം: തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌യും ഭാര്യ സംഗീത സ്വർണലിംഗവും തമ്മിലുള്ള വിവാഹമോചനക്കേസ് പരിഗണിക്കുന്നത് ചെങ്കൽപട്ട് മഹിളാ കോടതി ആഗസ്റ്റ് ഏഴിലേക്ക് മാറ്റി. ഇരുവരും വിഡിയോ കോൺഫറൻസിംഗ് വഴി കോടതി നടപടികളിൽ പങ്കെടുക്കണമെന്ന ആവശ്യം കോടതി തള്ളി. രണ്ട് പേരുടെയും ഇ-മെയിൽ ഐ.ഡി നൽകണമെന്നും കോടതി വ്യക്തമാക്കി. നേരത്തെ ഏപ്രിൽ 20ന് കേസ് പരിഗണിച്ചപ്പോൾ ഇരുവരും ഹാജരാകാതിരുന്നതിനെ തുടർന്ന്,ഇത്തവണ നേരിട്ട് ഹാജരാകാൻ കോടതി കർശന നിർദ്ദേശം നൽകുകയായിരുന്നു. തങ്ങളുടെ ഉയർന്ന സമൂഹ്യസ്ഥിതി കണക്കിലെടുത്ത് സുരക്ഷാ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഓൺലൈനായി ഹാജരാകാൻ ഇരുവരുടെയും അഭിഭാഷകർ അനുമതി തേടിയത്.

അതിനിടെ വിജയ്‌യുടെ അമ്മ ശോഭ മുൻകൈ എടുത്ത് ഇരുവരെയും ഒന്നിപ്പിക്കാൻ ശ്രമിക്കുകയാണെന്ന വാർത്തകൾ വരുന്നതിനിടെയാണ് കേസ് വീണ്ടും കോടതി പരിഗണിച്ചത്. വീഡിയോ കോൺഫറൻസിനായുള്ള മെയിൽ ഐ.ഡി പോലും അപേക്ഷയിലുണ്ടായിരുന്നില്ല. സംഗീതയുടെ അഭിഭാഷകൻ വക്കാലത്ത് ഫയൽ ചെയ്യാത്തത് എന്തുകൊണ്ടാണെന്നും ജഡ്ജി ചോദിച്ചു. വീണ്ടും ഒന്നിക്കുന്നതിന്റെ സൂചനയാണിതെന്നാണ് ആരാധകരുടെ കണ്ടെത്തൽ. ജൂൺ 22ന് വിജയ്‌യുടെ ജന്മദിനത്തോട് അനുബന്ധിച്ച് ഇരുവരും ഒരുമിച്ചുള്ള ഒരു ഔദ്യോഗിക പ്രഖ്യാപനം ഉണ്ടയേക്കുമെന്നാണ് ഫാൻസ് ഗ്രൂപ്പുകളിൽ പ്രചരിക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, KL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360