SignIn
Kerala Kaumudi Online
Monday, 15 June 2026 11.48 PM IST

ഭഗവന്ത് മൻ 'ഗുരു വിരുദ്ധൻ',​ പഞ്ചാബ് മുഖ്യമന്ത്രിക്കെതിരെ കടുത്ത നടപടിയുമായി സിഖ് പരമോന്നത സമിതി

bhagwant-mann-

ചണ്ഡിഗഢ് : പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിനെ ഗുരു വിരുദ്ധനായി പ്രഖ്യാപിച്ച് സിഖ് മതത്തിലെ ഏറ്റവും ഉയർന്ന ആത്മീയ അധികാര സ്ഥാനമായ അകാൽ തഖ്ത്,​ ഭഗവന്ത് മന്നുമായി യാതൊരു വിധ ബന്ധവും പുല‌ർത്തരുതെന്നും അകാൽ തഖ്ത് സിഖ് സമൂഹത്തോട് ആഹ്വാനം ചെയ്തു.

സിഖ് വിശ്വാസികൾക്കെതിരെ അധിക്ഷേപകരമായ പരാമ‌ർശം നടത്തിയെന്ന പരാതിയിൽ ഭഗവന്ത് മന്നിലെ ജനുവരി അഞ്ചിന് വിളിച്ചുവരുത്തിയിരുന്നു. ഭഗവന്ത് മന്നിനോട് രൂപസാദൃശ്യമുള്ളയാൾ സിഖ് ഗുരുക്കൻമാരുടെ ചിത്രങ്ങളിൽ മദ്യ തളിക്കുന്നതിനെ കുറിച്ച് സഭ മന്നിനോട് ചോദ്യം ഉന്നയിച്ചിരുന്നു. എന്നാൽ വീഡിയോ എ.ഐ ഉപയോഗിച്ച് നിർമ്മിച്ചതാണെന്നായിരുന്നു പഞ്ചാബ് മുഖ്യമന്ത്രിയുടെ വാദം. അതേസമയം വീഡിയോയിൽ ഉള്ളത് ഭഗവന്ത് മൻ തന്നെയാണോ എന്ന കാര്യത്തിൽ വ്യക്തതയില്ലെന്നാണ് ആം ആദ്മിയുടെ പ്രതികരണം,

ഇതിന് പിന്നാലെ അഞ്ചംഗ സിംഗ് സാഹിബുമാരുടെ അടിയന്തര യോഗത്തിന് ശേഷമാണ് അഖാൽ തഖ്ത ജാഥേദാർ കുഷദീപ് സിംഗ് ഗ‌ർഗജ് വിധി പ്രസ്താവിച്ചത്. അകാൽ തഖ്തിൽ വച്ച് മുഖ്യമന്ത്രി കള്ളം പറഞ്ഞതായും ഗുരുവിന് മുന്നിൽ മൻ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതായും ജാഥേദാർ വ്യക്തമാക്കി.,​ സിഖ് സമൂഹവും ഗുരുവിന്റെ അനുയായികളും ഭഗവന്ത് മന്നുമായി യാതൊരു ബന്ധവും പുലർത്തരുതെന്നും അദ്ദേഹം അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, BHAGWANT MANN, PUNJAB, AAP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360