
വെഞ്ഞാറമൂട്: കനത്ത മഴയെ തുടർന്ന് നെല്ലനാട് - മാണിക്കൽ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാലം അപകടാവസ്ഥയിൽ.പ്രധാന കരിങ്കൽ ഭിത്തി രണ്ടായി പിളർന്നിരിക്കുകയാണ്.ഏതുനിമിഷവും പാലം ഒന്നാകെ തകർന്നുവീഴും.
നെല്ലനാട് ഗ്രാമപഞ്ചായത്തിലെ വലിയകട്ടയ്ക്കാൽ വാർഡിൽ മാടൻനട ക്ഷേത്രത്തിന് സമീപമുള്ള പാലമാണ് തകർച്ചാഭീഷണി നേരിടുന്നത്.
നിരവധി കുടുംബങ്ങളുടെ ഏക യാത്രാമാർഗമാണ്.അടിത്തറയിലെ പ്രധാന ഭിത്തി തകർന്നതോടെ പാലത്തിന്റെ മദ്ധ്യഭാഗത്ത് വലിയ രീതിയിൽ വിള്ളൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.അധികൃതർ എത്രയും വേഗം പാലം നവീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പാലത്തിന് 50 വർഷം പഴക്കം
തകർന്നത് - പാലത്തിന്റെ മദ്ധ്യഭാഗത്ത് അടിയിലായി നിർമ്മിച്ചിരുന്ന കരിങ്കൽ ഭിത്തി
മഴയിൽ തോട്ടിൽ നീരൊഴുക്ക് ശക്തമായതാണ് കാരണം
നിലവിൽ അപകടസൂചനാ ബോർഡുകൾ സ്ഥാപിച്ചിട്ടില്ല
ശ്രദ്ധിച്ചില്ലെങ്കിൽ അപകടം ഉറപ്പ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |