SignIn
Kerala Kaumudi Online
Thursday, 25 June 2026 3.06 AM IST

ശബരിമല: എക്സി. ഓഫീസർ ബിജുവിനെ മാറ്റി

sabarimala

തിരുവനന്തപുരം: ശബരിമലയിലെ ആടിയശിഷ്ടം നെയ്യ് ക്രമക്കേടിൽ ആരോപണ വിധേയനായ ഒ.ജി ബിജുവിനെ ശബരിമല എക്സിക്യുട്ടീവ് ഓഫീസർ സ്ഥാനത്തു നിന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് മാറ്റി. ദേവസ്വം ബോർഡ് കൾച്ചറൽ ഡയറക്ടറായ പി.എസ്.ശാന്തകുമാറിനെ ശബരിമല എക്സിക്യുട്ടീവ് ഓഫീസറായി നിയമിച്ചു.

ആടിയ ശിഷ്ടം നെയ്യ്, അഷ്ടാഭിഷേകം അഴിമതി സംബനധിച്ച് ബിജുവിനെതിരെ

ആരോപണങ്ങളിൽ ഹൈക്കോടതി നിർദ്ദേശപ്രകാരം വിജിലൻസ് അന്വേഷണം നടക്കുകയാണ്. ഇതിനിടെയാണ് എക്സിക്യുട്ടീവ് ഓഫീസർ സ്ഥാനത്ത് ഒരു വർഷം കൂടി തുടരാൻ ദേവസ്വം ബോർഡ് യോഗം അനുമതി നൽകിയത്. ഹൈക്കോടതിയുടെ

അനുമതിയില്ലാതെയാണിത്. ശബരിമലയിൽ പൂജാദ്രവ്യങ്ങളുടെ ഇടപാടിലടക്കം ഹൈക്കോടതി കർശന നിലപാടെടുക്കുകയും വിശദമായ അന്വേഷണം നടത്താൻ നിർദ്ദേശിക്കുകയും ചെയ്തു. ആടിയശിഷ്ടം നെയ്യ് ക്രമക്കേടിൽ അന്വേഷണം അവസാനിപ്പിക്കാനുള്ള വിജിലൻസിന്റെ ആവശ്യത്തിൽ ഹൈക്കോടതി അതൃപ്തി രേഖപ്പെടുത്തി. മുതിർന്ന ഉദ്യോഗസ്ഥൻ രേഖകൾ പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശിച്ചു.

അഴിമതി നിരോധന വകുപ്പ്, ഭാരതീയ ന്യായ സംഹിത എന്നിവ പ്രകാരം കേസെടുക്കാൻ കഴിയുമോയെന്ന് പരിശോധിക്കാനാണ് ഹൈക്കോടതി നിർദ്ദേശിച്ചത്. ഇതിനു

പിന്നാലെയാണ് ബിജുവിൽ നിന്നും തുടരാൻ താൽപര്യമില്ലെന്ന് എഴുതി വാങ്ങി സ്ഥാനത്തു നിന്നും മാറ്റിയത്. ബിജുവിനെ ഡിജിറ്റൈസേഷൻ ഡെപ്യൂട്ടി കമ്മിഷണറാക്കി മാറ്റി. ഡിജിറ്റൈസേഷൻ ഡെപ്യൂട്ടി കമ്മിഷണർ എം.ജി മധുവിനെ ഹൈക്കോടതി ഓഡിറ്റ് ഡെപ്യൂട്ടി കമ്മിഷണറാക്കി. ഹൈക്കോടതി ഓഡിറ്റ് ഡെപ്യൂട്ടി കമ്മിഷണറായ ജി.ബിനുവിനെ കൾച്ചറൽ ഡയറക്ടറായും നിയമിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA