
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം. ശിവശങ്കർ വിവാദത്തെ തുടർന്ന് ഐടി വകുപ്പിന്റെ ചുമതല ഒഴിഞ്ഞപ്പോൾ ആ ചുമതല നൽകിയത് പുതിയ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹയ്ക്കാണ്. പൊതുഭരണ വകുപ്പിന്റെ ചുമതല വഹിക്കവേയാണ് സെക്രട്ടേറിയറ്റ് ജീവനക്കാരുടെ പഞ്ചിംഗ് സംവിധാനം ശമ്പള സോഫ്റ്റ് വെയറുമായി ബന്ധിപ്പിച്ചത്. ജോലി സമയത്ത് കറങ്ങി നടക്കാതിരിക്കാനും സന്ദർശകരെ തടയാനുമായി ആക്സസ് കൺട്രോൾ സംവിധാനം ഏർപ്പെടുത്തി. സൈനിക ക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, പട്ടികജാതി, വർഗ വികസന വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, പിന്നാക്ക വികസന വകുപ്പ്, തദ്ദേശഭരണ വകുപ്പ് (അർബൻ) എന്നിവയുടെ ചുമതല വഹിച്ചിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |