
തിരുവനന്തപുരം: ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ ഒൻപതാം പ്രതി കടകംപള്ളി മധുമുക്ക് പുണർതം ഹൗസിൽ ഹരീഷ് കുമാറിന് ജാമ്യം ലഭിച്ചു. ഈ കേസിലെ ആദ്യ ജാമ്യമാണ് ഹരീഷ് കുമാറിന്റേത്. ജില്ലാ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി എസ്.നസീറയാണ് ജാമ്യം അനുവദിച്ചത്. ജാമ്യം ലഭിക്കുന്നതിന് അനുകൂല നിലപാടാണ് സർക്കാർ അഭിഭാഷക സ്വീകരിച്ചത്. ജാമ്യത്തെ എതിർക്കുന്ന പൊലീസ് റിപ്പോർട്ട് ഉണ്ടായിരുന്നിട്ടും ജാമ്യം നൽകുന്നത് കേസ് അന്വേഷണത്തെ ബാധിക്കില്ലെന്ന് പ്രോസീക്യൂട്ടർ കോടതിയെ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |