SignIn
Kerala Kaumudi Online
Wednesday, 24 June 2026 4.36 PM IST

'പൊതുമേഖലാ സ്ഥാപനങ്ങളെ സ്വകാര്യവത്കരിക്കില്ല'; കെഎസ്ആർടിസിയെ സ്വയം പര്യാപ്തമാക്കുമെന്ന് മുഖ്യമന്ത്രി

READ ENGLISH VERSION
vd-satheesan

തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനങ്ങളെ സ്വകാര്യവത്കരിക്കില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. ബഡ്ജറ്റ് ചർച്ചയിലെ മറുപടിയിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കരിമണൽ സ്വകാര്യവത്കരണം എന്ന പ്രചരണം തെറ്റാണ്. എവിടെയാണ് ബഡ്ജറ്റിൽ അത്തമൊരു വാചകമെന്നും അദ്ദേഹം ചോദിച്ചു. പ്രതിപക്ഷം ഇല്ലാക്കഥകൾ പ്രചരിപ്പിക്കുന്നുവെന്നും വി ഡി സതീശൻ പറഞ്ഞു.

'ഞങ്ങൾ പൊതുമേഖല സ്ഥാപനങ്ങൾ അടച്ചുപൂട്ടുന്നില്ല. കെഎസ്ആർടിസിയെ ഞങ്ങൾ സ്വയം പര്യാപ്തമാക്കും. ബഡ്ജറ്റിൽ പറയുന്ന കാര്യങ്ങൾ ഈ കാലഘട്ടത്തിന് അനുയോജ്യമാണ്. സമഗ്ര മാറ്റം അനിവാര്യം. ജനങ്ങളുടെ പോക്കറ്റ് കാലിയാകാതെ ഖജനാവ് നിറയ്ക്കും. പാവപ്പെട്ട ജനങ്ങൾ തരുന്ന നികുതി ഒന്നും നോക്കാതെ ചെലവാക്കില്ല. കെഎസ്ഇബിയെ നഷ്ടത്തിലാക്കിയത് എൽഡിഎഫ് ആണ്. സപ്ലെെകോ ലാഭത്തിലാക്കും. സപ്ലെെ ചെയ്ൻ മാനേജ്മെന്റ് സപ്ലെെകോയിൽ വരും.

ജനങ്ങളുടെ തലയിൽ നികുതിഭാരം കെട്ടിവയ്ക്കാതെ ഖജനാവ് നിറയ്ക്കും. ഞങ്ങൾക്ക് അത് ചെയ്യാൻ കഴിയുമെന്ന ആത്മവിശ്വാസമുണ്ട്. സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിച്ച് ഖജനാവ് നിറയ്ക്കും. ലോകം മാറുന്നതിനനുസരിച്ച് കേരളത്തിന്റെ സാദ്ധ്യതകൾ പരിശോധിക്കുകയാണ്. കേരളത്തിന്റെ സാദ്ധ്യത പരിശോധിച്ചാണ് ബഡ്ജറ്റ് തയ്യാറാക്കിയത്.

സര്‍ക്കാര്‍ ആഗ്രഹിക്കുന്നത് പ്രവാസികളുടെ പങ്കാളിത്തമാണ്. സാധാരണക്കാരായ പ്രവാസികളെ കേരളത്തിന്റെ വികസനത്തില്‍ പങ്കാളികളാക്കും. പ്രവാസജീവിതം കഴിഞ്ഞ് തിരിച്ചുവരുന്നാല്‍ കഷ്ടപ്പെടുന്നവരാണ് പലരും. അവരുടെ ജീവിതം സുരക്ഷിതമാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം '- മുഖ്യമന്ത്രി പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CM VD SATHEESAN, CM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA