SignIn
Kerala Kaumudi Online
Wednesday, 24 June 2026 2.10 PM IST

കല്ലറയിൽ രണ്ട് മൃത‌ദേഹങ്ങൾ മാത്രം; വാണിയപ്പാറ പള്ളി സെമിത്തേരിയിലെ ദുരൂഹത ഒഴിയുന്നു

READ ENGLISH VERSION
cemetery

കണ്ണൂർ: ഇരിട്ടി വാണിയപ്പാറയിലെ ഉണ്ണിയേശു പള്ളി സെമിത്തേരിയിലെ കല്ലറയുമായി ബന്ധപ്പെട്ടുണ്ടായ ദുരൂഹത ഒഴിയുന്നു. റവന്യൂ പൊലീസ്, ഫോറൻസിക് ഉദ്യാേഗസ്ഥർ എന്നിവരുടെ നേതൃത്വത്തിൽ ഇന്ന് കല്ലറ തുറന്ന് പരിശോധന നടത്തിയിരുന്നു. ഇതിൽ കല്ലറയ്ക്കുള്ളിൽ രണ്ട് മൃതദേഹങ്ങൾ മാത്രമാണുള്ളതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

സംഭവത്തിൽ ശാസ്ത്രീയ പരിശോധന നടത്തും. പള്ളിയുടെ ഔദ്യോഗിക രേഖകളിൽ പറയുന്ന 2006ലും 2015ലുമായി അടക്കം ചെയ്ത മൃതദേഹങ്ങളുടെ അവശിഷ്ടങ്ങൾ മാത്രമാണ് കല്ലറയിലുള്ളതെന്ന് അധികൃതർ വ്യക്തമാക്കി. അയ്യൻകുന്ന് പഞ്ചായത്തിലെ വാണിയപ്പാറ ഉണ്ണിമിശിഹാ പള്ളി സെമിത്തേരിയിലെ 38ാം നമ്പർ കല്ലയിലാണ് തുറന്നത്. കല്ലറയ്ക്കുള്ളിൽ പ്ലാസ്റ്റിക് പായയിൽ പൊതിഞ്ഞ നിലയിൽ കണ്ട മൃതദേഹമെന്ന് തോന്നിക്കുന്ന വസ്തു എന്താണെന്ന് ഉറപ്പിക്കുന്നതിനാണ് കല്ലറ തുറന്നത്. എന്നാൽ പായയിൽ മൃതദേഹമില്ലെന്നാണ് വിവരം.

ഈ മാസം 13ന് മറ്റൊരു മൃതദേഹം അടക്കം ചെയ്യാൻ കല്ലറ തുറന്നപ്പോഴാണ് ഒരു ശവപ്പെട്ടിയോട് ചേർന്ന്, പ്ലാസ്റ്റിക് പായയിൽ പൊതിഞ്ഞ മൃതദേഹ സദൃശ്യ വസ്തു കണ്ടത്. 2006ൽ മരിച്ച റോസമ്മയെയും 2015ൽ മരിച്ച ജെയ്സൺ കുമ്പൂക്കലിനെയും മാത്രം അടക്കിയ കല്ലറയിൽ ഈ മൂന്നാമത്തെ വസ്തു എങ്ങനെ വന്നെന്ന ചോദ്യം ആശങ്ക പടർത്തി. പിന്നാലെ പള്ളി അധികൃതർ പൊലീസിൽ വിവരം അറിയിച്ചു.

ക്രിസ്ത്യൻ ആചാരപ്രകാരം മൃതദേഹം പായയിൽ പൊതിഞ്ഞ് സംസ്‌കരിക്കാറില്ല. 2015ൽ ജെയ്സൺ കുമ്പൂക്കലിനെ ശവപ്പെട്ടിയിൽ തന്നെ അടക്കം ചെയ്തതായും, ആ സമയത്ത് കല്ലറ അറക്കപ്പൊടിയും മണലും ഇട്ട് വൃത്തിയാക്കിയശേഷം വെള്ളത്തുണി വിരിച്ചെന്നും ജെയ്സൺന്റെ ബന്ധുക്കൾ ഇടവക വികാരിയെ അറിയിച്ചതോടെയാണ് ദുരൂഹത വർദ്ധിച്ചത്. സംസ്‌കാരസമയത്ത് കല്ലറയിൽ മൂന്നാമതൊരു വസ്തുവും ഉണ്ടായിരുന്നില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VANIYAPPARA, CEMETERY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA