
തിരുവനന്തപുരം: തെളിവില്ലെന്ന് കാട്ടി 'രക്ഷാപ്രവർത്തന"കേസ് അവസാനിപ്പിക്കാൻ എ.ഡി.ജി.പി എം.ആർ.അജിത്കുമാർ അയച്ച വാട്സ്ആപ്പ് സന്ദേശങ്ങൾ പ്രത്യേക സംഘം (എസ്.ഐ.ടി) പിടിച്ചെടുത്തു. ആലപ്പുഴ എസ്.പിയായിരുന്ന ചൈത്രാതെരേസാ ജോണിന് ലഭിച്ച സന്ദേശമാണിത്. എ.ഡി.ജി.പി അയച്ച സന്ദേശമെന്ന് ചൂണ്ടിക്കാട്ടി ചേർത്തല ഡിവൈ.എസ്.പിക്ക് ചൈത്ര ഫോർവേഡ് ചെയ്തിരുന്നു. വധശ്രമക്കേസായ ഇത് അട്ടിമറിച്ചതിന് അജിത്തിനെതിരേ കേസെടുത്ത് സസ്പെൻഡ് ചെയ്തേക്കാം.
''എസ്.ഐ.ടി റിപ്പോർട്ട് പൊലീസ് മേധാവി പരിശോധിച്ച് സർക്കാരിന് കൈമാറും. എനിക്ക് റിപ്പോർട്ട് കിട്ടിയാലുടൻ തുടർനടപടികളുണ്ടാവും''
-രമേശ് ചെന്നിത്തല,
ആഭ്യന്തരമന്ത്രി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |