SignIn
Kerala Kaumudi Online
Wednesday, 24 June 2026 4.39 AM IST

നവീൻ ബാബുവിന്റെ മകൾക്ക് ആശ്രിതനിയമനം

READ ENGLISH VERSION
naveen-babu

തിരുവനന്തപുരം: കണ്ണൂർ എ.ഡി.എം ആയിരിക്കെ ദുരൂഹസാഹചര്യത്തിൽ മരിച്ച കെ. നവീൻ ബാബുവിന്റെ മകൾ നിരഞ്ജന എൻ. നായരെ ഭക്ഷ്യസുരക്ഷാവകുപ്പിൽ, ഭക്ഷ്യസുരക്ഷാ ഓഫീസറായി നിയമിച്ചു. നവീൻബാബുവിന്റെ ഭാര്യ മഞ്ജുഷ മുഖ്യമന്ത്രിക്ക് നൽകിയ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് വരുമാനപരിധിയിൽ ഇളവ് നൽകി നിയമന ഉത്തരവ് നൽകിയത്. ഒഴിവ് കണ്ടെത്തി നൽകുന്ന മുറയ്ക്ക് നിയമനം നൽകാനുള്ള നടപടി സ്വീകരിക്കാൻ ഭക്ഷ്യസുരക്ഷാ കമ്മിഷണർക്ക് നിർദ്ദേശം നൽകി. ബി. ടെക് (ഫുഡ് ടെക്നോളജി) ബിരുദധാരിയാണ് നിരഞ്ജന.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NAVEENBABU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA