SignIn
Kerala Kaumudi Online
Wednesday, 24 June 2026 4.38 AM IST

 അമേരിക്കൻ ദേശീയ ദിനം ചെന്നൈയിൽ ആഘോഷിച്ച് യു.എസ് അംബാസഡർ

d

ചെന്നൈ: അമേരിക്കൻ സ്വാതന്ത്ര്യത്തിന്റെ 250 വർഷങ്ങൾ ചെന്നൈയിൽ ആഘോഷിച്ചു. ചെന്നൈ യു.എസ് കോൺസുലേറ്റ് ജനറൽ സംഘടിപ്പിച്ച അമേരിക്കൻ ദേശീയ ദിനാഘോഷ പരിപാടിയിൽ ഇന്ത്യയിലെ യു.എസ് അംബാസഡർ സെർജിയോ ഗോർ വിശിഷ്ടാതിഥിയായി. ചെന്നൈയിലെ അമേരിക്കൻ കോൺസുലേറ്റും ഡൽഹിയിലെ അമേരിക്കൻ എംബസിയും ഇവിടെ ജോലി ചെയ്യുന്ന ഓരോ അമേരിക്കക്കാരനും ഇന്ത്യയോട് സഹകരിച്ച് പ്രവർത്തിക്കുമെന്ന് സെർജിയോ ഗോർ പറഞ്ഞു. ചെന്നൈ യു.എസ് കോൺസൽ ജനറൽ മരിയാന എൽ. നൈഷുലറും തമിഴ്‌നാട് പൊതുമരാമത്ത്-കായിക വികസന മന്ത്രി ആധവ് അർജുനയും യു.എസ്-ഇന്ത്യ ബന്ധത്തിന്റെ ആഴത്തെക്കുറിച്ച് പറഞ്ഞു. എ. ആർ. റഹ്‌മാൻ ഫൗണ്ടേഷന്റെ സൺഷൈൻ ഓർക്കസ്ട്രയുടെ ബ്രാസ് ആൺസാംബിൾ പരിപാടി നടന്നു. ചെന്നൈ യു.എസ് കോൺസുലേറ്റിലെ അമേരിക്കൻ സെന്ററിൽ നടക്കുന്ന സ്‌പേസ് എക്‌സ്‌പീരിയൻഷ്യൽ ലേണിംഗ് സെന്ററിന്റെ ഉദ്ഘാടനവും നടന്നു. പരിപാടിയോടനുബന്ധിച്ച് റിപ്പൺ ബിൽഡിംഗ് ചുവപ്പ്, വെള്ള, നീല നിറങ്ങളിൽ പ്രകാശിപ്പിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: US
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA