SignIn
Kerala Kaumudi Online
Thursday, 18 June 2026 3.36 AM IST

എം.ജി: പഠന ബോർഡുകളിൽ അയോഗ്യരെന്ന് ആക്ഷേപം

mg-uni

തിരുവനന്തപുരം: എം.ജി സർവകലാശാലയിൽ പുതുതായി രൂപീകരിച്ച പഠന ബോർഡുകളിലും ചാൻസലറുടെ ഓഫീസ് ഇടപെട്ട് യോഗ്യതയില്ലാത്തവരെ നിയമിച്ചെന്ന് ആക്ഷേപം. ഏപ്രിൽ ഏഴിന് ചേർന്ന സിൻഡിക്കേറ്റ് യോഗം ചാൻസലറുടെ പട്ടികയിലെ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടിയിരുന്നു. ഇതേത്തുടർന്ന് പരിശോധനയ്ക്ക് ഗവർണർ നിർദ്ദേശിച്ചു. നിയമ വിരുദ്ധമായി ഒന്നുമില്ലെന്ന് വി.സി ഡോ. ഡി.മാവൂത്ത് മറുപടി നൽകി. പിന്നാലെ നിയമന ഉത്തരവും പുറത്തിറക്കി.

54 പഠന ബോർഡുകളിൽ 20ലേറെ ബോർഡുകളിലാണ് അയോഗ്യരുള്ളത്. അഞ്ചു മുതൽ 11വരെ അംഗങ്ങളാണ് ബോർഡുകളിലുണ്ടാവേണ്ടത്. പഠന വകുപ്പുകളിലെയോ, കോളേജുകളിലെയോ അദ്ധ്യക്ഷന്മാരായിരിക്കണം ബോർഡുകളുടെ ചെയർമാൻ. സംസ്കൃതം, സുവോളജി, ഹിസ്റ്ററി, സോഷ്യൽ വർക്ക്, മാത്തമാറ്റിക്സ് എന്നിവയിൽ വകുപ്പു

മേധാവികളല്ലാത്തവരെയാണ് അദ്ധ്യക്ഷന്മാരാക്കിയത്. മ്യൂസിക്, നിയമം, ഇസ്ലാമിക് ഹിസ്റ്ററി, പെർഫോമിംഗ് ആർട്സ് എന്നിവയിൽ സർവകലാശാലയ്ക്ക് പുറത്തുള്ളവരെ ചെയർമാൻമാരാക്കി. ബോട്ടണിയടക്കം ബോർഡുകളിലെ അംഗങ്ങളേറെയും സ്വയംഭരണ കോളേജുകളിലെ അദ്ധ്യാപകരാണ്. സൈക്കോളജി ബോർഡിലെ പത്തിൽ മൂന്നു

പേരാണ് സർവകലാശാലാ അദ്ധ്യാപകർ. ക്രമക്കേട് ചൂണ്ടിക്കാട്ടിയ സിൻഡിക്കേറ്റിന്റെ അഭിപ്രായം തേടാതെ ,വി.സി

തന്റെ സവിശേഷ അധികാരം പ്രയോഗിച്ച് ലിസ്റ്റ് അംഗീകരിക്കുകയായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: UNIVERSITY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA