
തിരുവനന്തപുരം: നിയമനിർമ്മാണ സഭയുടെ പ്രാധാന്യത്തിലൂന്നിയായിരുന്നു മുഖ്യമന്ത്രി വി.ഡി. സതീശന്റെ പ്രസംഗം. മികച്ച നിയമസഭാ സാമാജികനാകാൻ കാര്യമായ തയ്യാറെടുപ്പുകൾ വേണമെന്ന് ബോദ്ധ്യപ്പെടുത്തുന്ന വാക്കുകൾ. സീനിയർ അംഗങ്ങളുടെ സഭാപാഠങ്ങൾ ശ്രദ്ധയോടെ വീക്ഷിക്കുകയായിരുന്നു സഭയിലെ പുതിയ അംഗങ്ങൾ. നിയമസഭാംഗങ്ങൾക്കായുള്ള ഓറിയന്റേഷൻ പരിപാടി സഭാനടപടികൾ ചർച്ച ചെയ്യാനുള്ള വേദിയായി. 140 അംഗ നിയമസഭയിൽ ഭൂരിപക്ഷം കന്നിക്കാരാണ്-71 പേർ. നിയമസഭയിലെ ശങ്കരനാരായണൻതമ്പി ഹാളിൽ രാവിലെ 9.30നാണ് ഉദ്ഘാടന ചടങ്ങ് നിശ്ചയിച്ചിരുന്നതെങ്കിലും എം.എൽ.എമാരിൽ ഏറെപ്പേരും അതിന് മുമ്പുതന്നെ ഹാജരായി. കൃത്യ സമയത്ത് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണനും, പ്രതിപക്ഷ നേതാവ് പിണറായി വിജയനുമെത്തി. 10ന് മുഖ്യമന്ത്രി വി.ഡി സതീശൻ എത്തിയതോടെ ഉദ്ഘാടനച്ചടങ്ങ് തുടങ്ങി.
നിയമസഭാ നടപടികൾ അംഗങ്ങൾ ശരിയായി മനസ്സിലാക്കേണ്ടതിന്റെ പ്രാധാന്യം അദ്ധ്യക്ഷ പ്രസംഗത്തിൽ സ്പീക്കർ ഓർമ്മപ്പെടുത്തി. 'ധനകാര്യമടക്കം' ശരിക്കും അംഗങ്ങൾ മനസിലാക്കേണ്ടതിന്റെ പ്രാധാന്യത്തിലൂന്നിയുള്ള മുഖ്യമന്ത്രിയുടെ പ്രസംഗം അംഗങ്ങൾ ശ്രദ്ധയോടെ കേട്ടു. തുടർന്നുള്ള സെഷനുകളിൽ മന്ത്രിമാരായ രമേശ് ചെന്നിത്തല, പി.സി വിഷ്ണുനാഥ്, മോൻസ് ജോസഫ്, മുൻ മന്ത്രിമാരായ എം.ബി രാജേഷ്, വി.എസ്. സുനിൽകുമാർ, മുൻ ചീഫ് വിപ്പ് ഡോ.എൻ.ജയരാജ്, എൻ.കെ.പ്രേമചന്ദ്രൻ എം.പി, മുൻ ലോക്സഭാ സെക്രട്ടറി പി.ഡി.ടി ആചാരി തുടങ്ങിയവർ സംസാരിച്ചു. . പരിശീലനം ഇന്ന് വൈകീട്ട് സമാപിക്കും.
വി.ഡി.സതീശൻ
മുഖ്യമന്ത്രി
പിണറായി വിജയൻ
പ്രതിപക്ഷനേതാവ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |