
കൊച്ചി: മാക്ടയും ഇലക്ട്രോണിക്‌സ് - ഗൃഹോപകരണ വ്യാപാര സംരംഭകരായ ഓക്‌സിജനും സംയുക്തമായി മലയാള സിനിമാ അവാർഡ് സംഘടിപ്പിക്കുമെന്ന് മാക്ട ചെയർമാൻ ജോഷി മാത്യു, ഓക്സിജൻ സി.ഇ.ഒ ഷിജോ കെ. തോമസ് എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. മികച്ച നിർമ്മാതാവ്, സംവിധായകൻ, അഭിനേതാക്കൾ, ഗായകർ, പ്രധാന സാങ്കേതിക പ്രവർത്തകർ എന്നീ വിഭാഗങ്ങളിലാണിത്.
2025 ജനുവരി ഒന്നു മുതൽ ഡിസംബർ 31വരെയിറങ്ങിയ സിനിമകളാണ് പരിഗണിക്കുക. അപേക്ഷാ ഫോറവും നിബന്ധനകളും മറ്റ് വിശദവിവരങ്ങളും 20 മുതൽ മാക്ട ഓഫീസ് / വെബ് സൈറ്റിൽ ലഭ്യമാകും. മാക്ട സംഘടിപ്പിച്ച തിരക്കഥ മത്സരത്തിൽ വിജയിച്ചവർക്കുള്ള പുരസ്കാരം 27ന് എറണാകുളത്ത് നടക്കുന്ന മാക്ട വാർഷിക പൊതുയോഗത്തിൽ വിതരണം ചെയ്യും. ആദ്യ മൂന്ന് സ്ഥാനങ്ങൾ നേടിയ തിരക്കഥകൾ സിനിമയാക്കാൻ സാങ്കേതിക സഹായം ലഭ്യമാക്കും. മാക്ട ജനറൽ സെക്രട്ടറി ശ്രീകുമാർ അരൂക്കുറ്റി, ട്രഷറർ സജിൻലാൽ, ജോയിന്റ് സെക്രട്ടറി ഉത്പൽ വി. നായർ, പദ്മകുമാർ, പി.ആർ.ഒ. എ.എസ്. ദിനേശ് എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |