SignIn
Kerala Kaumudi Online
Wednesday, 17 June 2026 5.07 PM IST

വിമാനത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച സംഭവം; ഇ പി ജയരാജനെതിരെ പ്രത്യേക അന്വേഷണം

READ ENGLISH VERSION
ep-jayarajan

തിരുവനന്തപുരം: ഇൻഡിഗോ വിമാനത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഇ പി ജയരാജനും അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻമാരും ചേർന്ന് മർദിച്ചെന്ന പരാതി പ്രത്യേക സംഘം അന്വേഷിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഇ പിയെ കുറ്റവിമുക്തനാക്കിയ റിപ്പോർട്ട് നേരത്തേ കോടതി തള്ളിയിരുന്നു. ഈ സാഹചര്യത്തിൽ ഒരു അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിൽ എസ്‌ഐടി രൂപീകരിച്ച് തുടരന്വേഷണം നടത്തുമെന്നും രമേശ് ചെന്നിത്തല വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.

കൂടാതെ ക്രമസമാധാന പരിപാലനത്തിലും ആഭ്യന്തര സുരക്ഷയിലും പൊലീസിനെ സഹായിക്കാനായി ആയിരം ഹോം ഗാർഡുകളെ ഉടൻ നിയമിക്കുമെന്നും ചെന്നിത്തല പ്രഖ്യാപിച്ചു. ഉയരമേറിയ കെട്ടിടങ്ങളിൽ തീപിടിത്തമുണ്ടായാൽ സ്‌‌കൈ ലിഫ്‌റ്റുകൾ ആവശ്യമാണ്. അതിനാൽ, സ്‌കൈ ലിഫ്‌റ്റുകൾ ഉടൻ വാങ്ങും. കുട്ടികൾക്ക് നീന്തൽ പരിശീലനം നൽകും. റെസിഡൻഷ്യൽ അസോസിയേഷന്റെ സഹായത്തോടെ സെൽഫ് ഡിഫൻസ് സംവിധാനങ്ങൾ നടപ്പാക്കും. മാറുന്ന കാലാവസ്ഥയ്‌ക്കനുസരിച്ച് സേനയിൽ മാറ്റം കൊണ്ടുവരുമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EP JAYARAJAN, INVESTIGATION, SIT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA