
തിരുവനന്തപുരം: തനിക്ക് 18 വയസ് പൂർത്തിയാകും മുമ്പ് ഡ്രൈവിംഗ് ലൈസൻസ് കിട്ടിയതിന് കാരണക്കാരൻ താനല്ലെന്ന് മുൻമന്ത്രി കെ.ബി.ഗണേശ്‌കുമാർ. അന്നത്തെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥനോടാണ് ഇക്കാര്യം ചോദിക്കേണ്ടത്. അദ്ദേഹം ജീവിച്ചിരിപ്പുണ്ടെങ്കിൽ ചോദിക്കാമായിരുന്നു. തനിക്ക് അപേക്ഷകൊടുക്കാനല്ലെ പറ്റൂ. ലൈസൻസ് പിടിച്ചുവാങ്ങാൻ പറ്റില്ലല്ലോ. തനിക്ക് ഇന്റർനാഷണൽ ലൈസൻസുണ്ട്. അതുവച്ച് ഓടിക്കും. ഗണേശ് കുമാറിന്റെ ലൈസൻസ് റദ്ദാക്കാമെന്ന് വിചാരിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
ഗണേശ്‌കുമാർ ഡ്രൈവിംഗ് ലൈസൻസ് കരസ്ഥമാക്കിയത് 18 വയസ് തികയും മുമ്പേയാണെന്ന് രേഖകൾ സഹിതം കേരളകൗമുദി കഴിഞ്ഞ ഏപ്രിൽ 26ന് വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇക്കാര്യത്തിൽ നിയമ നടപടിയെടുക്കാൻ മോട്ടോർ വാഹനവകുപ്പ് തയ്യാറായിരുന്നില്ല. ലൈസൻസിൽ കെ.ബി.ഗണേശ്‌കുമാർ എം.എൽ.എ എന്ന് രേഖപ്പെടുത്തിയിരുന്നതും ചർച്ചയായിരുന്നു. അപേക്ഷയിൽ എം.എൽ.എയെന്ന് ചേർത്തിരുന്നില്ലെന്നും അതും ഉദ്യോഗസ്ഥർ ചേർത്തതായിരിക്കുമെന്നും ഗണേശ് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |