
തിരുവനന്തപുരം: കഴിഞ്ഞ പത്തുവർഷത്തെ എൽഡിഎഫ് ഭരണകാലത്ത് മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയൻ ആകെ നടത്തിയത് 30 വിദേശയാത്രകളെന്ന് വിവരം. 17 രാജ്യങ്ങളാണ് പിണറായി വിജയൻ ഇത്തരത്തിൽ സന്ദർശിച്ചതെന്ന് വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് പൊതുഭരണവകുപ്പ് മറുപടി നൽകി.
അതേസമയം, 30 യാത്രകൾ നടത്തിയിട്ടും എട്ട് യാത്രകളുടെ ചെലവ് മാത്രമാണ് പൊതുഭരണവകുപ്പ് പുറത്തുവിട്ടത്. ഈ എട്ട് യാത്രകൾക്കായി 74, 59,364 രൂപ ചെലവായതായാണ് മറുപടിയിൽ പറയുന്നത്. എന്നാൽ, താമസത്തിനായി തുകയൊന്നും ചെലവഴിച്ചിട്ടില്ലെന്നാണ് വിവരാവകാശ രേഖയിൽ വ്യക്തമാക്കുന്നത്.
ഈ യാത്രകളിൽ നാലെണ്ണം ചികിത്സയുമായി ബന്ധപ്പെട്ട് അമേരിക്കയിലേക്ക് നടത്തിയ യാത്രകളാണ്. നാല് സ്വകാര്യ വിദേശയാത്രകളും പിണറായി നടത്തി. ഇതിൽ 2018 ജൂലായിൽ അമേരിക്കയിലേക്ക് നടത്തിയ യാത്ര സർക്കാർ രേഖകളിൽ സ്വകാര്യമെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ, ഇതിന് 3,82,807 രൂപ യാത്രാക്കൂലി അനുവദിച്ചിട്ടുണ്ടെന്നാണ് വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |