SignIn
Kerala Kaumudi Online
Wednesday, 17 June 2026 6.05 PM IST

'വിവാഹശേഷവും  ഭാര്യ  മറ്റൊരാളുമായി  ബന്ധം  തുടർന്നു'; യുവാവിന് 15 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവ്

court

കൊച്ചി: വിവാഹശേഷവും ഭാര്യ മറ്റൊരാളുമായി ബന്ധം തുടർന്നുവെന്ന യുവാവിന്റെ പരാതിയിൽ നഷ്ടപരിഹാരം അനുവദിച്ച് കോടതി. ഭാര്യയുടെ വിവാഹേതര ബന്ധം വ്യക്തിജീവിതം തകർത്തുവെന്ന യുവാവിന്റെ പരാതിയിൽ പത്തനംതിട്ട കുടുംബക്കോടതിയുടേതാണ് നടപടി. മരട് സ്വദേശിയാണ് പരാതി നൽകിയത്.

മുൻ ഭാര്യയുടെ ബന്ധുക്കളും സുഹൃത്തും ചേർന്ന് 15 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നാണ് പത്തനംതിട്ട കുടുംബക്കോടതി ജഡ്‌‌ജി ഡോണി തോമസ് വർഗീസ് വിധിച്ചത്. വിവാഹ സമയത്ത് വരന്റെ കുടുംബം യുവതിക്ക് നൽകിയ 32 ഗ്രാം സ്വർണാഭരണം അല്ലെങ്കിൽ അതിന്റെ വിപണി മൂല്യത്തിന്റെ ആറ് ശതമാനം പലിശ സഹിതം നൽകണമെന്നും കോടതി ഉത്തരവിട്ടു.

ഹർജിക്കാരന്റെയും യുവതിയുടെയും രണ്ടാം വിവാഹമായിരുന്നു ഇത്. വിവാഹശേഷവും യുവതി മറ്റൊരാളുമായി ബന്ധം തുടർന്നു, മുൻപ് ഗർഭച്ഛിദ്രം നടത്തിയ വിവരം മറച്ചുവച്ചു, വിവാഹശേഷവും ഗർഭച്ഛിദ്രം ചെയ്തു എന്നിങ്ങനെയാണ് ഹർജിയിൽ ആരോപിക്കുന്നത്.

വഞ്ചന, മാനസിക പീഡനം തുടങ്ങിയവ കണക്കിലെടുത്താണ് 15 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവിട്ടത്. 2018 ജൂലായിലാണ് യുവാവ് ഹർജി നൽകിയത്. അന്നുമുതലുള്ള ആറ് ശതമാനം പലിശയും നൽകണം. യുവതിയുടെ അമ്മ, സഹോദരന്മാ‌ർ, സുഹൃത്ത് എന്നിവരെയും നഷ്ടപരിഹാരം നൽകുന്നതിൽ ബാദ്ധ്യസ്ഥരാക്കിയിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: COURT ORDER, MARRIAGE, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA