SignIn
Kerala Kaumudi Online
Thursday, 18 June 2026 3.35 AM IST

നൂറുകണക്കിന് രേഖകൾ, ശക്തമായ മുന്നൊരുക്കം

1

കൊച്ചി: സുദീർഘമായ അന്വേഷണം, നൂറുകണക്കിന് രേഖകളുടെ പരിശോധന എന്നിവയുടെ പിൻബലത്തോടെയും ശക്തമായ മുന്നൊരുക്കത്തോടെയുമാണ് വീണാ വിജയനെ ഇ.ഡി ചോദ്യം ചെയ്‌തത്. എക്‌സാലോജിക് സൊല്യൂഷൻസിന്റെ ഇടപാടുകൾ മുതൽ വീണയുടെ സ്വത്തുവിവരം വരെ ഇ.ഡി ശേഖരിച്ചു. കൊച്ചിയിൽ സി.എം.ആർ.എല്ലിന്റെ 2013-18 കാലയളവിലെ സാമ്പത്തിക ഇടപാടുകളിൽ ആദായ നികുതി വകുപ്പ് നടത്തിയ പരിശോധനയിൽ നിന്നാണ് തുടക്കം.

വീണയുടെ സ്ഥാപനത്തിന്, നൽകാത്ത സേവനത്തിന്റെ പേരിലും വായ്പയായും പണം കൈമാറിയെന്ന് ആദായ നികുതി ഇന്ററിം സെറ്റിൽമെന്റ് ബോർഡ് കണ്ടെത്തി. എക്സാലോജിക്കിന് 2.78 കോടി കൈമാറിയെന്ന കണ്ടെത്തലിൽ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (എസ്.എഫ്.ഐ.ഒ) അന്വേഷിച്ച് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. എസ്.എഫ്.ഐ.ഒ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ഇ.ഡി അന്വേഷണം. സി.എം.ആർ.എല്ലിൽ ഇ.ഡി പരിശോധന നടത്തി. കഴിഞ്ഞ ഏപ്രിലിൽ ചീഫ് ഫിനാൻഷ്യൽ ഓഫീസർ കെ.എസ്.സുരേഷ്‌കുമാർ, സീനിയർ മാനേജർ എൻ.സി. ചന്ദ്രശേഖരൻ, സീനിയർ ഓഫീസർ അൻജു റാഫേൽ കുരുവിള, സീനിയർ ഫിനാൻസ് മാനേജർ പി. സുരേഷ്‌കുമാർ, മുൻ കാഷ്യർ വി. വാസുദേവൻ എന്നിവരെ ഇ.ഡി ചോദ്യം ചെയ്‌തിരുന്നു. ആദായനികുതി വകുപ്പിന്റെ റിപ്പോർട്ട്, എസ്.എഫ്.ഐ.ഒയ്‌ക്ക് ഷോൺ ജോർജ് സമർപ്പിച്ച പരാതി, എസ്.എഫ്.ഐ.ഒയുടെ കുറ്റപത്രം, അനുബന്ധരേഖകൾ, മറ്റു രേഖകൾ, തെളിവുകൾ തുടങ്ങിയവയുടെ അടിസ്ഥാനത്തിലാണ് ഇ.ഡി വീണയെ ചോദ്യം ചെയ്യുന്നത്.

വീ​ണ​യെ​ ​വീ​ണ്ടും​ ​വ​രു​ത്തി​യേ​ക്കും

കൊ​ച്ചി​:​ ​സീ​രി​യ​സ് ​ഫ്രോ​ഡ് ​ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ​ ​ഓ​ഫീ​സ് ​കോ​ട​തി​യി​ൽ​ ​സ​മ​ർ​പ്പി​ച്ച​ ​രേ​ഖ​ക​ൾ​ ​ല​ഭി​ച്ച​ശേ​ഷം​ ​ആ​വ​ശ്യ​മെ​ങ്കി​ൽ​ ​വീ​ണാ​വി​ജ​യ​നെ​ ​വീ​ണ്ടും​ ​വി​ളി​പ്പി​ക്കു​മെ​ന്ന് ​ഇ.​ഡി​ ​വൃ​ത്ത​ങ്ങ​ൾ​ ​പ​റ​ഞ്ഞു.​ ​കൊ​ച്ചി​ ​ഓ​ഫീ​സി​ലെ​ ​ചോ​ദ്യം​ ​ചെ​യ്യ​ൽ​ ​ചെ​ന്നൈ​യി​ലെ​ ​സ്‌​പെ​ഷ്യ​ൽ​ ​ഡ​യ​റ​ക്‌​ട​ർ​ ​ഓ​ഫീ​സ്,​ ​ഡ​ൽ​ഹി​യി​ലെ​ ​ആ​സ്ഥാ​നം​ ​എ​ന്നി​വി​ട​ങ്ങ​ളി​ലെ​ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ ​ഓ​ൺ​ലൈ​നി​ൽ​ ​നി​രീ​ക്ഷി​ച്ചു.
മാ​സ​ങ്ങ​ളാ​യി​ ​ഇ.​ഡി​ ​തു​ട​രു​ന്ന​ ​അ​ന്വേ​ഷ​ണ​ത്തി​ൽ​ ​ല​ഭി​ച്ച​ ​വി​വ​ര​ങ്ങ​ൾ,​ ​റെ​യ്ഡി​ൽ​ ​പി​ടി​ച്ചെ​ടു​ത്ത​ ​രേ​ഖ​ക​ൾ,​ ​ആ​ദാ​യ​നി​കു​തി​ ​വ​കു​പ്പി​ന്റെ​ ​അ​ന്വേ​ഷ​ണ​ ​റി​പ്പോ​ർ​ട്ട്,​ ​സി.​എം.​ആ​ർ.​എ​ൽ​ ​ഉ​ട​മ​ക​ൾ,​ ​മു​തി​ർ​ന്ന​ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ ​എ​ന്നി​വ​രു​ടെ​ ​ചോ​ദ്യം​ ​ചെ​യ്യ​ലി​ൽ​ ​ല​ഭി​ച്ച​ ​വി​വ​ര​ങ്ങ​ൾ​ ​തു​ട​ങ്ങി​യ​വ​ ​അ​ടി​സ്ഥാ​ന​മാ​ക്കി​യും​ ​വീ​ണ​യെ​ ​ചോ​ദ്യം​ ​ചെ​യ്‌​തു. ഓ​ഫീ​സ് ​പ​രി​സ​ര​ത്ത് ​വ​ൻ​സു​ര​ക്ഷ​ ​തി​രു​വ​ന​ന്ത​പു​ര​ത്ത് ​റെ​യ്ഡ് ​ന​ട​ത്തി​യ​ ​ഇ.​ഡി​ ​സം​ഘ​ത്തെ​ ​സി.​പി.​എം​ ​പ്ര​വ​ർ​ത്ത​ക​ർ​ ​ആ​ക്ര​മി​ച്ച​ ​പ​ശ്ചാ​ത്ത​ല​ത്തി​ൽ​ ​വ​ൻ​സു​ര​ക്ഷ​ ​ഓ​ഫീ​സ് ​പ​രി​സ​ര​ത്ത് ​പൊ​ലീ​സ് ​ഒ​രു​ക്കി​യി​രു​ന്നു.​ ​പ്ര​തി​ഷേ​ധി​ക്കാ​ൻ​ ​ആ​രും​ ​എ​ത്തി​യി​ല്ല.​ ​മു​ൻ​കൂ​ട്ടി​ ​ത​യ്യാ​റാ​ക്കി​യ​ ​ചോ​ദ്യാ​വ​ലി​ ​അ​ടി​സ്ഥാ​ന​മാ​ക്കി​യാ​യി​രു​ന്നു​ ​ചോ​ദ്യം​ ​ചെ​യ്യ​ൽ.​ ​സി.​എം.​ആ​ർ.​എ​ല്ലി​ന്റെ​ ​സ​ഹോ​ദ​ര​ ​സ്ഥാ​പ​ന​മാ​യ​ ​എം​പ​വ​ർ​ ​ഇ​ന്ത്യാ​ ​ക്യാ​പ്പി​റ്റ​ൽ​ ​ഇ​ൻ​വെ​സ്റ്റ്മെ​ന്റ് ​പ്രൈ​വ​റ്റ് ​ലി​മി​റ്റ​ഡി​ൽ​ ​നി​ന്നെ​ടു​ത്ത​ ​വാ​യ്‌​പ,​ ​ഇ​തി​ന്റെ​ ​വി​നി​യോ​ഗം,​ ​തി​രി​ച്ച​‌​ട​വ് ​എ​ന്നി​വ​ ​സം​ബ​ന്ധി​ച്ചും​ ​വി​ശ​ദീ​ക​ര​ണം​ ​തേ​ടി.

വീ​ണ​ ​എ​ത്തി​യ​ത് റി​യാ​സി​നൊ​പ്പം

കൊ​ച്ചി​:​ ​ഭ​ർ​ത്താ​വ് ​മു​ഹ​മ്മ​ദ് ​റി​യാ​സ് ​എം.​എ​ൽ.​എ​യ്‌​ക്കൊ​പ്പം​ ​ക​റു​ത്ത​ ​ഇ​ന്നോ​വ​ ​ക്രി​സ്റ്റ​ ​കാ​റി​ലാ​ണ് ​വീ​ണാ​ ​വി​ജ​യ​ൻ​ ​ക​ട​വ​ന്ത്ര​യി​ലെ​ ​ഇ.​ഡി​ ​ഓ​ഫീ​സി​ലെത്തി​യ​ത്.​ ​ഓ​ഫീ​സി​ലേ​ക്ക് ​വീ​ണ​യെ​ ​മാ​ത്രം ​പ്ര​വേ​ശി​പ്പി​ച്ചു. ചൊ​വ്വാ​ഴ്‌​ച​ ​വൈ​കിട്ട്​ ​വീ​ണ​ ​കൊ​ച്ചി​യി​ൽ​ ​എ​ത്തി​യ​താ​യാ​ണ് ​വി​വ​രം.​ ​രാ​വി​ലെ​ 10.30​ന് ​ഹാ​ജ​രാ​കാ​നാ​യി​രു​ന്നു​ ​നോ​ട്ടീ​സ്. 10.26​ന് ​വീ​ണ​യു​മാ​യി​ ​കാ​ർ​ ​ഇ.​ഡി​ ​ഓ​ഫീ​സി​ന് ​മു​ന്നി​ലെ​ത്തി.​ ​പി​ന്നി​ലെ​ ​സീ​റ്റി​ലാ​യി​രു​ന്നു​ ​വീ​ണ.​ ​ത​ല​യി​ൽ​ ​ഷാ​ൾ​ ​ഇ​ട്ടി​രു​ന്നു.​ ​ക​റു​ത്ത​ ​മാ​സ്കും​ ​ധ​രി​ച്ചിരു​ന്നു.​ ​ഭ​ർ​ത്താ​വ് ​മു​ഹ​മ്മ​ദ് ​റി​യാ​സും​ ​പി​ൻ​സീ​റ്റി​ൽ​ ​ഉ​ണ്ടാ​യി​രു​ന്നു. ഇ.​ഡി​ ​ഓ​ഫീ​സി​ന്റെ​ ​ഗേ​റ്റ് ​മു​ത​ൽ​ ​സു​ര​ക്ഷാ​ ​ചു​മ​ത​ല​ ​സി.​ഐ.​എ​സ്.​എ​ഫി​നാ​ണ്.​ ​കൂ​ടു​ത​ൽ​ ​ഭ​ട​ൻ​മാ​രെ​ ​വി​ന്യ​സി​ച്ചി​രു​ന്നു.​ ​റോ​ഡി​ൽ​ ​പൊ​ലീ​സ് ​സം​ഘം​ ​കാ​വ​ലൊ​രു​ക്കി. കാ​ർ​ ​അ​ക​ത്തേ​യ്‌​ക്ക് ​പ്ര​വേ​ശി​പ്പി​ച്ചി​ല്ല.​ ​വീ​ണ​യെ​ ​സി.​ഐ.​എ​സ്.​എ​ഫ് ​ഭ​ട​ന്മാ​ർ​ ​അ​ക​ത്തേ​ക്ക് ​ക​യ​റ്റി.​ ​

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VEENA ED
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA