SignIn
Kerala Kaumudi Online
Wednesday, 17 June 2026 2.30 AM IST

ചെറിയ ചായക്കടകളില്‍ പോലും ഇക്കാര്യം കാണാനാകും; ഇന്ത്യ ബഹുദൂരം മുന്നിലെന്ന് വിദേശ യുവതി

julia

നിരവധി മേഖലകളില്‍ വികസനത്തിന്റെ പാതയിലാണ് ഇന്ത്യ. ലോക രാജ്യങ്ങളെ ഞെട്ടിക്കുന്ന മുന്നേറ്റം കാഴ്ചവയ്ക്കാന്‍ കഴിഞ്ഞിട്ടുമുണ്ട് ഇതില്‍ ചില മേഖലകളിലെങ്കിലും. ഇപ്പോഴിതാ ഇന്ത്യയിലെ പേമെന്റ് സംവിധാനത്തെ പുകഴ്ത്തി രംഗത്ത് വന്നിരിക്കുകയാണ് ഒരു സ്ലൊവേനിയന്‍ യുവതി. ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച വീഡിയോയിലാണ് ഇന്ത്യയുടെ ക്യാഷ്‌ലെസ് പേമെന്റ് സംവിധാനത്തെ അവര്‍ പുകഴ്ത്തിയത്. ഇന്ത്യ കാണാനെത്തിയ ജുലിയ എന്ന സ്ലൊവേനിയന്‍ യുവതിയാണ് വീഡിയോ പങ്കുവച്ചത്.

ഇന്ത്യയില്‍ വന്‍കിട ഷോപ്പിംഗ് മാളുകള്‍ മുതല്‍ വഴിയോരത്തെ ചെറിയ ചായക്കടകളില്‍ വരെ ഈ സംവിധാനം ഉപയോഗിക്കാന്‍ കഴിയും. എല്ലായിടത്തും ക്യുആര്‍ കോഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ യാത്രയില്‍ ധാരാളം പണം കൈയില്‍ കരുതേണ്ടതില്ലെന്നും ജുലിയ പറയുന്നു. ഇന്ത്യയിലെ പേമെന്റ് സംവിധാനം മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് വളരെ മുന്നിലാണെന്നും യുവതി പറയുന്നു.

'ഇന്ത്യയില്‍ എന്നെ ഏറ്റവും അത്ഭുതപ്പെടുത്തിയ കാര്യങ്ങളിലൊന്ന് എനിക്ക് കൂടുതല്‍ പണം കൈയില്‍ കരുതേണ്ടി വന്നില്ല എന്നതാണ്. ഞാന്‍ പോയ എല്ലായിടത്തും, ചെറിയ ചായക്കടയില്‍ പോലും, ക്യുആര്‍ കോഡ് സംവിധാനമുണ്ട്. അതുപയോഗിച്ച് പണം അടയ്ക്കുന്നത് വലിയ അനുഗ്രഹമായി. ഇത് സാദ്ധ്യമായത് യുപിഐ കാരണമാണ്. ബാങ്ക് വിശദാംശങ്ങള്‍ ടൈപ്പ് ചെയ്യുന്നതിന് പകരം ആളുകള്‍ ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്യുകയും നിമിഷങ്ങള്‍ക്കുള്ളില്‍ പണം കൈമാറുകയും ചെയ്യുന്നു. യാത്രയ്ക്കിടെ ഞാന്‍ കണ്ടിട്ടുള്ള ഏറ്റവും സൗകര്യപ്രദമായ പേമെന്റ് സംവിധാനങ്ങളില്‍ ഒന്നാണിത്.'-ജുലിയ പറയുന്നു.

'നമ്മുടെ പ്രതീക്ഷയ്ക്കപ്പുറം ഇന്ത്യ ഡിജിറ്റലായി മാറിയിട്ടുണ്ടെങ്കിലും ക്രെഡിറ്റ് കാര്‍ഡോ ഡെബിറ്റ് കാര്‍ഡോ കൈയില്‍ വെയ്ക്കുന്നതും കുറച്ച് പണം കരുതുന്നതെന്നും നല്ലതാണ്. ബാക്കപ്പ് പേമെന്റ് ഓപ്ഷന്‍ ഉണ്ടെങ്കില്‍ ഇന്റര്‍നെറ്റ് ലഭികാതിരിക്കുേെകയാ ക്യുആര്‍ കോഡ് സംവിധാനം ഇല്ലാതിരിക്കുകയോ ചെയ്യുമ്പോള്‍ ഉപകാരപ്പെടും.'-അവര്‍ കൂട്ടിച്ചേര്‍ത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: JULIA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360