SignIn
Kerala Kaumudi Online
Thursday, 18 June 2026 4.53 AM IST

ടെലഗ്രാം നിരോധനം: കേട്ടുകേൾവിയില്ലാത്ത നടപടിയെന്ന് കോടതി,​ കേന്ദ്രത്തിന് നോട്ടീസയച്ചു

READ ENGLISH VERSION
telegram

ന്യൂഡൽഹി : ടെലഗ്രാം നിരോധനത്തിനെതിരെ നൽകിയ ഹർജിയിൽ കേന്ദ്ര സർക്കാരിന് ഡൽഹി ഹൈക്കോടതി നോട്ടീസയച്ചു. നിരോധനത്തിനെതിരെ കമ്പനി നൽകിയ ഹർജിയിലാണ് നോട്ടീസ്. നാളെ രണ്ടരയ്ക്ക് കേസ് വീണ്ടും പരിഗണിക്കും,​ കേട്ടുകേൾവി ഇല്ലാത്ത നടപടിയാണ് കേന്ദ്രസർക്കാർ സ്വീകരിച്ചിരിക്കുന്നതെന്ന് കോടതി നിരീക്ഷിച്ചു.

അതേസമയം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ആപ്പ് നിരോധിച്ചതെന്ന് കേന്ദ്രം വ്യക്തമാക്കി. നിയമ വിരുദ്ധ കാര്യങ്ങൾക്കായി ആപ്പ് ഉപയോഗിച്ചു. ഞെട്ടിക്കുന്ന വിവരങ്ങൾ ഉണ്ടെന്നും കേന്ദ്രം മറുപടി നൽകി. ഏകപക്ഷീയമായ നിലപാടാണ് കേന്ദ്രസർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായതെന്നും തങ്ങളുടെ വിശദീകരണം തേടാതെയാണ് നടപടിയെന്നും ചൂണ്ടിക്കാട്ടിയാണ് ടെലഗ്രാം കമ്പനി ഹർജി സമർപ്പിച്ചത്. നീറ്റ് പുനഃപരീക്ഷയുമായി ബന്ധപ്പെട്ട് സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നടപടിയെടുത്തതെന്നാണ് സർക്കാർ വിശദീകരണം. എൻ,​ടി.എ നൽകിയ വിവരമനുസരിച്ച് സൈബർ സുരക്ഷയുമായി ബന്ധപ്പെട്ട വകുപ്പാണ് പരീക്ഷാ തട്ടിപ്പുകൾ തടയുന്നതിന്റെ ഭാഗമായി ടെലഗ്രാമിന്റെ സേവനങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, TELEGRAM BAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360