SignIn
Kerala Kaumudi Online
Thursday, 18 June 2026 3.36 AM IST

' രാവിലെ സിഗരറ്റ് വലിച്ചോ ' ജി 7 മൈക്ക് ചതിച്ചു; നേതാക്കളുടെ സ്വകാര്യം പുറത്ത്

f

പാരീസ്: കാണാതായ വാച്ച്,​ പുകവലി,​ ഫുട്ബോൾ... ജി 7 ഉച്ചക്കോടിയിൽ ഗൗരവ വിഷയങ്ങൾ മാത്രമല്ല ലോകനേതാക്കൾ സംസാരിക്കാറുള്ളത്. മൈക്ക് ചതിച്ചാൽ പല സംസാരങ്ങളും പുറത്തുവരും. ജി7 ഉച്ചകോടിക്കിടെ അബദ്ധത്തിൽ നേതാക്കളുടെ മൈക്രോഫോൺ ഓണായി. രാവിലെ സിഗരറ്റ് വലിച്ചോ എന്ന് ജർമ്മൻ ചാൻസലർ ഫ്രീഡ്രിക്ക് മെർസ്. മേയ് ഒന്നിനുശേഷം താൻ പുകവലിച്ചിട്ടില്ലെന്ന് മെലോനിയുടെ മറുപടി. മെലോനിക്ക്

ബ്രിട്ടീഷ് പ്രധാനമന്ത്രി കിയർ സ്റ്റാമറിന്റെയും കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയുടെയും അഭിനന്ദനം. താൻ പുകവലി ഉപേക്ഷിച്ചിട്ട് 21 വർഷമായെന്ന് യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് അന്റോണിയോ കോസ്റ്റയുടെ കൂട്ടിച്ചേർക്കൽ.

ഫിഫ ലോകകപ്പിന്റെ ആവേശവും നിറഞ്ഞു. തന്റെ 80-ാം ജന്മദിനത്തോടനുബന്ധിച്ച് വൈറ്റ് ഹൗസിൽ നടന്ന യു.എഫ്.സി മത്സരത്തെക്കുറിച്ചാണ് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് പറയാനുണ്ടായിരുന്നത്. ഇതിനിടെ മാക്രോൺ വാച്ച് മറന്നുവച്ചു. മാർക്ക് കാർണി ഇത് ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ അദ്ദേഹം പോയെങ്കിൽ അത് എനിക്ക് തരൂയെന്ന് ട്രംപ്. കൂട്ടച്ചിരി.

തന്ത്രപരമായ

നീക്കങ്ങളും പുറത്ത്

യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് അന്റോണിയോ കോസ്റ്റയോട് ട്രംപ് നടത്തിയ ഗ്രീൻലാൻഡ് പരാമർശം അല്പം കൗതുകമുള്ളതായിരുന്നു,​ യുക്രെയിൻ പ്രസിഡന്റ് സെലൻസ്കിയും ട്രംപും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് മദ്ധ്യസ്ഥത വഹിക്കാമെന്ന് മാക്രോൺ ഉറപ്പുനൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, WORLD, WORLD NEWS, K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360