
പാരിസ്: ഫ്രാൻസിലെ ഇവിയനിൽ നടക്കുന്ന ജി7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി മോദിയും അമേരിക്കൻ പ്രസിഡന്റ് ട്രംപും തമ്മിൽ കൂടിക്കാഴ്‌ച നടത്തി. ശാന്തനും ഗാംഭീര്യമുള്ളവനുമായ മോദിയെപ്പോലെയല്ല താനെന്ന് ട്രംപ് പറഞ്ഞു. 'ഇവിയനിൽ വച്ച് നിങ്ങളെ കാണാനായതിൽ സന്തോഷം. കഴിഞ്ഞവർഷം വാഷിംഗ്‌ടണിൽ വളരെ ക്രിയാത്മകമായൊരു കൂടിക്കാഴ്‌ച നമ്മൾ നടത്തിയിരുന്നു. അതിനുശേഷം ഞങ്ങളുടെ ബന്ധത്തിന് പുതിയ വേഗവും ഊർജ്ജവും കിട്ടി. ഞങ്ങളുടെ ടീമുകൾ കൈകോർത്ത് പ്രവർത്തിക്കുകയും നിശ്ചിത ലക്ഷ്യങ്ങൾ കൈവരിക്കാൻ വേണ്ട എല്ലാ ശ്രമങ്ങളും നടത്തുകയും ചെയ്യും. വളരെ വേഗമാണ് ഞങ്ങൾ മുന്നോട്ട് പോകുന്നത്.'- ട്രംപിനുള്ള മറുപടിയിൽ മോദി വ്യക്തമാക്കി.
'ലോകമാകെയുള്ള നാവിക പാതയിൽ ആയിരക്കണക്കിന് ഇന്ത്യൻ നാവികർ അവരുടെ ജോലി ചെയ്യുന്നുണ്ട്. ഹോർമുസ് കടലിടുക്കിലും ഉണ്ട്. അവരുടെ സുരക്ഷ ഞങ്ങൾക്ക് വളരെ പ്രധാനമാണ്. ഈ കരാർ നടപ്പാകുമ്പോൾ അവരുടെ സുരക്ഷയ്‌ക്ക് ഏറ്റവും പ്രധാനം ലഭിക്കുമെന്ന് എനിക്ക് ഉറപ്പാണ്.'-മോദി തുടർന്നു. അതേസമയം താൻ അമേരിക്കൻ പ്രസിഡന്റായിരിക്കുന്നിടത്തോളം വൈറ്റ് ഹൗസിൽ ഇന്ത്യക്കൊരു സുഹൃത്തുണ്ടെന്ന് ട്രംപ് വ്യക്തമാക്കി. 'ഇവിടെയുള്ള എല്ലാവർക്കും ഇന്ത്യയെ വലിയ ഇഷ്‌ടമാണ്. അവർക്ക് ഈ മനുഷ്യനെ (മോദിയെ) വലിയ കാര്യമാണ്.'- ട്രംപ് പറഞ്ഞു. ഇന്ത്യയും അമേരിക്കയും തമ്മിലെ പ്രതിരോധ ബന്ധത്തെ കുറിച്ചും ട്രംപ് മികച്ച അഭിപ്രായമാണ് പറഞ്ഞത്. ഒരു ഔദ്യോഗിക കരാർ ഇല്ലെങ്കിലും അവർ ആക്രമിക്കപ്പെട്ടാൽ അവർക്കായി സഹായത്തിന് തങ്ങളുണ്ടാകുമെന്ന് അമേരിക്കൻ പ്രസിഡന്റ് അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |