
ടെക്സസ്:യു.എസിലെ ദക്ഷിണ ടെക്സസിലുള്ള ഹൈവേയിൽ ചെറുവിമാനംതകർന്നു വീണ് ഒരുമരണം.അഞ്ചപേർക്ക് പരിക്കേറ്റു.
ചൊവ്വാഴ്ച രാത്രി പത്തോടെ യു.എസ്‌മെക്സിക്കോ അതിർത്തിയോട് ചേർന്ന ലറെഡോയിലെ ലൂപ്പ് 20 ഹൈവേയിൽവച്ചാണ്തീപിടിച്ചതിനെ തുടർന്ന്തകർന്നുവീണത്. ആറപേരുമായി സഞ്ചരിച്ച നെറ്റ്‌ജെറ്റ്സ് കമ്പനിയുടെ സെസ്ന സൈറ്റേഷൻ ലാറ്റിറ്റിയൂഡ് വിമാനമാണ് അപകടത്തിൽപ്പെട്ടത്. മെക്സിക്കോയിലെ സാൻ ഹൊസെ ഡെൽ കാബോയിൽ നിന്ന് ടെക്സസിലെ ഓസ്റ്റിനിലേക്ക് പോവുകയായിരുന്ന വിമാനം സാങ്കേതിക തകരാറിനെ തുടർന്നാണ് ലറെഡോ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് തിരിച്ചുവിട്ടത്. വിമാനത്താവള റൺവേയ്ക്ക് രണ്ട് കിലോ മീറ്റർ അകലെ വച്ച് എയർ ട്രാഫിക് കൺട്രോളുമായുള്ള ബന്ധം നഷ്ടപ്പെട്ടതിന്പിന്നാലെ വിമാനം ഹൈവേയിലേക്ക് തകർന്നുവീഴുകയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |