
പുതിയ 500 ശാഖകൾ തുറക്കും
കൊച്ചി: പ്രമുഖ ബാങ്കിംഗ് ഇതര ധനകാര്യ കമ്പനിയായ സുപ്ര പെസിഫിക് ഫിനാൻഷ്യൽ സർവീസസ് മൂന്നു വർഷത്തിനകംദേശീയ തലത്തിൽ 500 പുതിയ ശാഖകൾ തുറന്ന് പ്രവർത്തനം വ്യാപിപ്പിക്കുന്നു. സ്ഥാപനത്തിന്റെ മൊത്തം ആസ്തി 2,500 കോടി രൂപയാക്കുകയാണ് ലക്ഷ്യം. മുംബയിലെ പുതിയ കോർപ്പറേറ്റ് ഓഫീസിന്റെ ഉദ്ഘാടന ചടങ്ങിൽ ഫിനാൻസ് ഇൻഡസ്ട്രി ഡെവലപ്പ്‌മെന്റ് കൗൺസിൽ ചെയർമാൻ മഹേഷ് താക്കർ, സുപ്ര പെസിഫിക് ഫിനാൻഷ്യൽ സർവീസസ് ചെയർമാൻ മനോജ് രവി എന്നിവരും മുഖ്യ ഓഹരി ഉടമകളും പങ്കെടുത്തു.ആദ്യ ഘട്ടത്തിൽ ഗോവയിൽ അഞ്ച് ശാഖകൾ തുറക്കും. കഴിഞ്ഞ സാമ്പത്തിക വർഷം കമ്പനിയുടെ ആസ്തി 64.39 ശതമാനം ഉയർന്ന് 499 കോടി രൂപയിലെത്തി. ബി.എസ്.ഇയിൽ ലിസ്‌റ്റ് ചെയ്‌ത സുപ്ര പസഫിക് നടപ്പു സാമ്പത്തിക വർഷത്തിൽ ആസ്തി 750 കോടി രൂപയായി ഉയർത്താനാണ് ലക്ഷ്യമിടുന്നത്.
സ്വർണ വായ്പ, മൈക്രോ ഫിനാൻസ്, വാഹന വായ്പ, ബിസിനസ് വായ്പകൾ എന്നിവയ്ക്കു പുറമേ വ്യാപാരികൾക്കും എം.എസ്.എംഇകൾക്കും 10 ലക്ഷം മുതൽ ഒരു കോടി രൂപ വരെ വായ്പ നൽകാനും പദ്ധതിയുണ്ട്. പ്രവർത്തന വേഗത വർദ്ധിപ്പിക്കുന്നതിന് പുതിയ മൊബൈൽ ആപ്പ് ആരംഭിക്കുമെന്ന് സി.ഇ.ഒ മനോജ് രവി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |