SignIn
Kerala Kaumudi Online
Thursday, 25 June 2026 2.55 AM IST

എപ്സ്റ്റീൻ ബ്ലാക്ക് മെയിൽ ചെയ്യാൻ ശ്രമിച്ചു,​ മൂന്നു സ്ത്രീകളുമായി വഴിവിട്ട ബന്ധമുണ്ടായിരുന്നെന്ന് സമ്മതിച്ച് ബിൽ ഗേറ്റ്സ്

bill-gates-

വാഷിംഗ്ടൺ : ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീൻ തന്നെക്കുറിച്ചുള്ള രഹസ്യവിവരങ്ങൾ ഉപയോഗിച്ച് ബ്ലാക്ക് മെയിൽ ചെയ്യാൻ ശ്രമിച്ചിരുന്നതായി മൈക്രോ സോഫ്ട് സഹസ്ഥാപകൻ ബിൽ ഗേറ്റ്സിന്റെ വെളിപ്പെടുത്തൽ. തനിക്കെതിരെയുള്ള ആരോപണങ്ങളിൽ യു.എസ് ജനപ്രതിനിധി സഭയുടെ ഓവർസൈറ്റ് കമ്മിറ്റിക്ക് മുന്നിൽ മൊഴി നൽകുകയായിരുന്നു അദ്ദേഹം. തനിക്ക് മൂന്നു സ്ത്രീകളുമായി ബന്ധ മുണ്ടായിരുന്നെന്ന ആരോപണം ബിൽ ഗേറ്റ്സ് മൊഴിയെടുപ്പിൽ സമ്മതിച്ചു. ബിൽ ഗേറ്റ്സിന്റെ മൊഴിയുടെ പകർപ്പ് പുറത്തുവിട്ടു. എപ്സ്റ്റീന്റെ വിപുലമായ ശൃംഖലയെകുറിച്ചുള്ള യു.എസ് സമിതിയുടെ അന്വേഷണത്തിന്റെ ഭാഗമായാണ് ബിൽഗേറ്റ്സ് സ്വമേധയാ ഹാജരായി മൊഴി നൽകിയത്.

റഷ്യക്കാരി മില ആന്റൊനോവ,​ ആണവ ശാസ്ത്രജ്ഞ കരിമ നിഗ്മതുലിന എന്നിവരുമായുള്ള ബന്ധങ്ങളെ കുറിച്ച് എപ്സ്റ്റിന് അറിയാമായിരുന്നെന്ന് ബിൽ ഗേറ്റ്സ് പറഞ്ഞു. മെഡിക്കൽ രംഗത്തെ ആലീ,സ് ജേക്കബ്സ് നെസൽറോഡുമായുള്ള ബന്ധവും ബിൽ ഗേറ്റ്സ് സമ്മതിച്ചു. എന്നാൽ എപ്സ്റ്റീനുമായുള്ള ഇടപാടുകളും സ്ത്രീകളുമായി ബന്ധമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഈ വിവരങ്ങൾ വച്ചാണ് എപ്സ്റ്റീൻ ബ്ലാക്ക് മെയിൽ ചെയ്തിരുന്നതെന്ന് ബിൽ പറഞ്ഞു. തനിക്ക് ലൈംഗിക രോഗം ഉണ്ടായിരുന്നുവെന്ന ആരോപണങ്ങൾ ബിൽ ഗേറ്റ്സ് നിഷേധിച്ചു. അത്തരം രോഗങ്ങൾ ഉണ്ടായിട്ടില്ലെന്നും ആർക്കും മരുന്നുകൾ നൽകിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, AMERICA, BILL GATES
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360