SignIn
Kerala Kaumudi Online
Thursday, 25 June 2026 4.06 AM IST

കേരള ട്രാവൽ മാർട്ടിന് സെപ്തംബർ 24ന് തുടക്കം

ktm

മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുമെന്ന് മന്ത്രി പി.സി.വിഷ്ണുനാഥ്


തിരുവനന്തപുരം: രാജ്യത്തെ മുൻനിര ടൂറിസം വാണിജ്യ മേളയായ കേരള ട്രാവൽ മാർട്ടിന്റെ(കെ.ടി.എം) പതിമൂന്നാം എഡിഷൻ സെപ്‌തംബർ 24ന് കൊച്ചിയിൽ മുഖ്യമന്ത്രി വി.ഡി സതീശൻ ഉദ്ഘാടനം ചെയ്യുമെന്ന് ടൂറിസം മന്ത്രി പി.സി.വിഷ്ണുനാഥ് അറിയിച്ചു. മാർട്ടിന്റെ ഭാഗമായുള്ള ബിസിനസ് മീറ്റുകൾ സെപ്‌തംബർ 25 മുതൽ 27 വരെ നടക്കും.

കൊച്ചി ബോൾഗാട്ടിയിലെ ഗ്രാൻഡ് ഹയാത്ത് കൺവെൻഷൻ സെന്ററിലും വെല്ലിംഗ്ടൺ ഐലൻഡിലെ സാഗര, സാമുദ്രിക കൺവെൻഷൻ സെന്ററിലുമായാണ് മാർട്ട്. ടൂറിസത്തെ വ്യവസായമായി പ്രഖ്യാപിക്കാനായി കരട് രേഖ തയ്യാറാക്കുമെന്ന് പി.സി.വിഷ്ണുനാഥ് പറഞ്ഞു.

ടൂറിസം മേഖലയിൽ മത്സരക്ഷമത ഉയർത്താനായി കേരളത്തിന്റെ പ്രധാന ടൂറിസം ഉത്പന്നങ്ങളായ ആയുർവേദം, വെൽനസ് എന്നിവ റീബ്രാൻഡ് ചെയ്ത് വിവിധ രാജ്യങ്ങളിൽ അവതരിപ്പിക്കും. ഇതിനകം ചരിത്രത്തിലെ ഏറ്റവും ഉയർന്ന 2360 ബയർ രജിസ്‌ട്രേഷനുകളാണ് ലഭിച്ചത്.

കെ.ടി.എമ്മിനെ ആഗോള ട്രേഡ് ഫെയറാക്കുമെന്ന് ടൂറിസം സെക്രട്ടറി കെ.ബിജു പറഞ്ഞു. ടൂറിസം ഡയറക്ടർ എം.അഞ്ജന, അഡീഷണൽ ഡയറക്ടർ ശ്രീധന്യ സുരേഷ്, കെ.ടി.എം പ്രസിഡന്റ് ജോസ് പ്രദീപ്, സെക്രട്ടറി എസ്.സ്വാമിനാഥൻ, മുൻ പ്രസിഡന്റുമാരായ ബേബി മാത്യു, അബ്രഹാം ജോർജ്, ഇ.എം നജീബ്, ട്രഷറർ ജിബ്രാൻ ആസിഫ് എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360