
കൊച്ചി: മഹീന്ദ്ര ആൻഡ് മഹീന്ദ്ര ലിമിറ്റഡിന്റെ പുതിയ ഗ്ലോബൽ പിക്കപ്പ് മഹീന്ദ്ര സ്കോർപിയോ ലൈഫ്സ്റ്റൈലർ അവതരിപ്പിച്ചു. 2023 ആഗസ്റ്റിൽ ദക്ഷിണാഫ്രിക്കയിലെ കേപ്ടൗണിൽ രൂപം പ്രദർശിപ്പിച്ച വാഹനം അന്താരാഷ്ട്ര വിപണികളിൽ മഹീന്ദ്ര ലൈഫ്സ്റ്റൈലർ എന്ന പേരിലാണ് പുറത്തിറക്കുന്നത്.
2027 ഏപ്രിലിൽ വിപണിയിലെത്തുന്ന വാഹനത്തിന്റെ എക്സ്-ഷോറൂം വില 19.79 ലക്ഷം രൂപയിൽ താഴെ ആരംഭിക്കും. വാലി, റീഫ്, ട്രെയിൽ എന്നീ മൂന്ന് പതിപ്പുകളിലാണ് വാഹനം എത്തുന്നത്. ആസ്‌ട്രേലിയ, ന്യൂസിലൻഡ്, ദക്ഷിണാഫ്രിക്ക, ആഫ്രിക്ക, മിഡിൽ ഈസ്റ്റ്, ലാറ്റിൻ അമേരിക്ക എന്നിവിടങ്ങളിലെ ഉയർന്ന സാദ്ധ്യതയുള്ള മിഡ്‌സൈസ് ലൈഫ്‌സ്റ്റൈൽ പിക്കപ്പ് വിഭാഗത്തെ ലക്ഷ്യമിട്ട് വിവിധ ഉപഭോക്തൃ ആവശ്യങ്ങളും വിപണി ആവശ്യകതകളും നിറവേറ്റാൻ കഴിയുന്ന ആഗോള ഉത്പന്നമായാണ് മഹീന്ദ്ര ലൈഫ്സ്റ്റൈലർ രൂപകല്പന ചെയ്തിരിക്കുന്നതെന്ന് അധികൃതർ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |