SignIn
Kerala Kaumudi Online
Monday, 24 August 2026 4.02 AM IST

കേരളത്തിൽ ശൃംഖല വിപുലമാക്കി ചേതക്

chetak1

കൊച്ചി: ചേതക് ഇലക്ട്രിക് സ്കൂട്ടറിന്റെ കേരളത്തിലെ വില്പന, സേവനശൃംഖല ബജാജ് ഓട്ടോ ലിമിറ്റഡ് വിപുലീകരിച്ചു. 18 ചേതക് എക്സ്പീരിയൻസ് സെന്ററുകളും ബജാജ് ഓട്ടോയുടെ 85 കേന്ദ്രങ്ങളും ഉൾപ്പെടെ 103 ഉപഭോക്തൃ കേന്ദ്രങ്ങളിലാണ് ലഭ്യമാകുന്നത്.

സംസ്ഥാനത്ത് 50,000ത്തിലധികം ചേതക് ഉപഭോക്താക്കളുണ്ട്. വില്പന, വാഹന പരീക്ഷണയാത്ര, സേവനം തുടങ്ങിയ സൗകര്യങ്ങൾ കൂടുതൽ എളുപ്പത്തിൽ ലഭ്യമാക്കുന്നതിനൊപ്പം ചേതക് ഉടമകളുടെ ആകെ അനുഭവം മെച്ചപ്പെടുത്താനും പുതിയ കേന്ദ്രങ്ങൾ സഹായിക്കും.

രണ്ടിൽ നിന്ന് 103 കേന്ദ്രങ്ങളിലേക്കുള്ള ചേതക്കിന്റെ വളർച്ച കേരളത്തിലെ ബ്രാൻഡിന്റെ ശക്തമായ സ്വീകാര്യതയാണ് വ്യക്തമാക്കുന്നതെന്ന് ബജാജ് ഓട്ടോ ലിമിറ്റഡിന്റെ അർബനൈറ്റ് ബിസിനസ് പ്രസിഡന്റ് എറിക് വാസ് പറഞ്ഞു.

ഓണക്കാലത്തിന്റെ ഭാഗമായി, ചേതക് ഉപഭോക്താക്കൾക്ക് 1,999 രൂപയുടെ ഇളവും ലഭിക്കും. ഉപഭോക്താക്കൾക്ക് ചേതക് എക്സ്പീരിയൻസ് സെന്ററിലോ ബജാജ് ഓട്ടോ ഡീലർഷിപ്പിലോ മോഡലുകൾ പരിചയപ്പെടാനും പരീക്ഷണയാത്ര നടത്താനും വില്പന, സേവന സൗകര്യങ്ങൾ പ്രയോജനപ്പെടുത്താനും കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BAJAJ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360