SignIn
Kerala Kaumudi Online
Thursday, 25 June 2026 3.04 AM IST

'ബാലൻ" സിനിമയ്ക്ക് ലഭിക്കുന്ന മികച്ച പ്രതികരണം  എൽ.എഫ്.യു.പി സ്‌കൂളിനും അഭിമാന നേട്ടമാകുന്നു

balan-
ബാലൻ സിനിമയുടെ അണിയറ പ്രവ‌ർത്തകരും എൽ.എഫ്.യു.പി സ്‌കൂളിലെ അദ്ധ്യാപകരും കുട്ടികളും ചിത്രീകരണ വേളയിൽ

മാനന്തവാടി: ' ബാലൻ " സിനിമ തിയേറ്ററുകളിൽ തകർത്താടുമ്പോൾ മാനന്തവാടി എൽ.എഫ്.യു.പി സ്‌കൂളിനും അഭിമാനനേട്ടം. മഞ്ഞുമ്മൽ ബോയ്സ്, ജാൻഎ മൻ എന്നീ ചിത്രങ്ങളൊരുക്കിയ ചിദംമ്പരം സംവിധാനം ചെയ്ത സിനിമയിൽ അമ്മയും മകനും തമ്മിലുള്ള നിഷ്‌കളങ്കമായ സ്‌നേഹവും ജീവിതത്തിലെ വൈകാരിക മുഹൂർത്തങ്ങളുമാണ് അനാവരണം ചെയ്യുന്നത്. സിനിമയിലെ മുഖ്യ കഥാപാത്രമായ ബാലന്റെ സ്‌കൂൾ പഠന കാലമാണ് മാനന്തവാടി ലിറ്റിൽ ഫ്ളവർ യു.പി സ്‌ക്കൂളിൽ ചിത്രികരിച്ചത്. 2025 ഒക്ടോബറിൽ ചിത്രീകരിച്ച സിനിമയിൽ സ്‌ക്കൂളിലെ വിദ്യാർത്ഥികളും, അദ്ധ്യാപികമാരും മാനന്തവാടി സ്വദേശികളുമായ ഷൈനി മൈക്കിളും പ്രിയയും ചിത്രത്തിൽ വേഷമിട്ടു. നല്ലൊരു സിനിമയുടെ ഭാഗമകാൻ കഴിഞ്ഞതിലും, സ്‌ക്കൂളും സിനിമയിൽ ഉണ്ടെന്നതും വളരെയെറെ സന്തോഷത്തിന് കാരണമായെന്ന് ദീർഘകാലം സ്‌ക്കൂളിൽ അദ്ധ്യാപികയും ഈ വർഷം മാർച്ചിൽ ജോലിയിൽ നിന്ന് വിരമിക്കുകയും ചെയ്ത ഷൈനി മൈക്കിൾ പറഞ്ഞു. തോൽപ്പെട്ടി, ചേകാടി, കാട്ടിക്കുളം എന്നിവിടങ്ങളിലും സിനിമയുടെ ചില ഭാഗങ്ങൾ ചിത്രീകരിച്ചിടുണ്ട്. സിനിമയുടെ ജനപ്രീതിയും വിജയവും സ്‌ക്കൂളിന് അഭിമാന നേട്ടമായി മാറിയിരിക്കുകയാണ്‌.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, WAYANAD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL