തളിപ്പറമ്പ്: വീട്ടമ്മയുടെ 75 പവന്റെ ആഭരണങ്ങളും 27 ലക്ഷം രൂപയും വാങ്ങി തിരികെ നല്കാതെ വഞ്ചിച്ചതിന് ദമ്പതികൾക്കും മകൾക്കുമെതിരെ കേസ്. കാര്യാമ്പലത്തെ ഷംഷാദ ഹൗസിൽ കുഞ്ഞിബി (63) യുടെ പരാതിയിൽ പുഴക്കുളങ്ങര താമസിക്കുന്ന കലക്കടനശേരിയിൽ ഷീബ (47), ഭർത്താവ്
സുധാക്ഷൻ (55), മകൾ സുനിഷ (25) എന്നിവരുടെ പേരിലാണ് തളിപ്പറമ്പ് പൊലിസ് കേസ്സെടുത്തത്.
കുഞ്ഞിബിയുടെ ഉടമസ്ഥതയിലുള്ള പുഴക്കുളങ്ങരയിലെ വാടക വീട്ടിലാണ് പ്രതികൾ താമസിച്ചിരുന്നത്.
ഈ സമയം മകളുടെ വിദ്യാഭ്യാസ ആവശ്യത്തിന് പണം വേണമെന്ന് കുഞ്ഞിബിയോട് ഷീബ ആവശ്യപ്പെട്ടിരുന്നു.
2024 ൽ കുഞ്ഞിബി ഇവർക്ക് 30 പവൻനല്കി. പ്രതികൾ ഇത് ബാങ്കിൽ പണയം വെക്കുകയായിരുന്നു .
കുഞ്ഞിബി മകന്റെ ബിസിനസ് ആവശ്യത്തിന് വായ്പയെടുത്ത് 22,72,559 രൂപയും ഷീബയുടെ ബാങ്ക് അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തു. ഇതുൾപ്പെടെ കുഞ്ഞിബിയുടെയും മകളുടെയും 75 പവൻ സ്വർണ്ണാഭരണങ്ങളും 27 ലക്ഷം രൂപയും പ്രതികൾ കൈപ്പറ്റിയെന്നാണ് പരാതിയിൽ പറയുന്നത്. എന്നാൽ പണവും സ്വർണ്ണവും തിരികെ നൽകാതെയിരുന്നതോടെയാണ് കുഞ്ഞിബി പരാതി നല്കിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |