SignIn
Kerala Kaumudi Online
Saturday, 13 June 2026 8.06 PM IST

വയനാട്ടിൽ ഷിഗെല്ല രോഗവ്യാപനം രണ്ടാം ഘട്ടത്തിലേക്ക് കടന്നതായി സംശയം; രോഗികളുടെ ബന്ധുക്കളിലും ലക്ഷണം

READ ENGLISH VERSION
shigella

കൽപ്പറ്റ: വയനാട് കോളിയാടിയിൽ ഷിഗെല്ല രോഗവ്യാപനം രണ്ടാം ഘട്ടത്തിലേക്ക് കടന്നോയെന്ന് ആശങ്ക. നേരത്തേ സ്‌കൂളിലെ കുട്ടികൾക്കും അദ്ധ്യാപകർക്കും മാത്രമാണ് രോഗലക്ഷണങ്ങൾ കണ്ടിരുന്നത്. ഇപ്പോൾ ചില കുട്ടികളുടെ ബന്ധുക്കളിലും രോഗലക്ഷണം കണ്ടതോടെയാണ് സംശയം ഉയർന്നിരിക്കുന്നത്. കുട്ടികളുടെ സമ്പർക്കത്തിലൂടെ രോഗലക്ഷണങ്ങൾ കണ്ടവരുടെ എണ്ണം 18 ആയി. ഇവരുടെ സാമ്പിൾ പരിശോധനയ്‌ക്കയച്ചിട്ടുണ്ട്. നേരത്തേ പരിശോധനയ്‌ക്കയച്ച 18 കുട്ടികളുടെ ഫലം ഉടൻ ലഭിക്കും.

കോളിയാടി മാർ ബസേലിയോസ് സ്‌കൂളിലാണ് ഷിഗെല്ല പടർന്നത്. ഇവിടെ പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിച്ചു. പ്രദേശത്തെ കിണറുകൾ ക്ലോറിനേഷൻ ചെയ്യുന്നുണ്ട്. സ്‌കൂളുകളിലെ വെള്ളം വീണ്ടും പരിശോധനയ്‌ക്ക് അയക്കാനും നീക്കമുണ്ട്. നിലവിൽ 58 കുട്ടികളാണ് രോഗലക്ഷണങ്ങളോടെ ചികിത്സയിൽ കഴിയുന്നത്. ഇതുവരെ മൂന്ന് കുട്ടികൾക്കാണ് ഷിഗെല്ല സ്ഥിരീകരിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SHIGELLA, WAYANAD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA