
കൊച്ചി: നിരന്തരം ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിരുന്ന തിരുവനന്തപുരം വള്ളക്കടവ് സുഭാഷ് നഗർ ശ്രീവരാഹത്തിൽ രാധാകൃഷ്ണനെ (55) കാപ്പ ചുമത്തി വിയ്യൂർ ജയിലിലടച്ചു. കാപ്പ പ്രകാരം കരുതൽ തടങ്കലിലായിരുന്ന പ്രതി, കാലാവധി കഴിഞ്ഞ് പുറത്തിറങ്ങി വീണ്ടും മാല പൊട്ടിക്കൽ കേസിൽ പ്രതിയായതോടെയാണ് നടപടി. കഴിഞ്ഞ ഏഴ് വർഷത്തിനിടെ അടിപിടി, മോഷണം, ഭീഷണിപ്പെടുത്തൽ തുടങ്ങി പതിനൊന്നോളം കേസുകളിൽ പ്രതിയാണ്. കൊച്ചി സിറ്റി ഡെപ്യൂട്ടി പൊലീസ് കമ്മിഷണറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടറാണ് ഉത്തരവിറക്കിയത്. സെൻട്രൽ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. സാമൂഹ്യവിരുദ്ധർക്കെതിരെ ശക്തമായ നടപടി തുടരുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |