SignIn
Kerala Kaumudi Online
Thursday, 18 June 2026 3.35 AM IST

പെരുമ്പിലാവിൽ 35 കിലോ കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ

kanjavu

പെരുമ്പിലാവ്: പെരുമ്പിലാവിൽ 35 കിലോ കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിലായി. ചൊവ്വന്നൂർ മാന്തോപ്പ് കരിയാടത്ത് വീട്ടിൽ സനൽ (24), ചങ്ങരംകുളം പള്ളിക്കുളം ആണ്ടലാത്ത് മുബാഷിർ (25) എന്നിവരെയാണ് കുന്നംകുളം പൊലീസും ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും ചേർന്ന് അറസ്റ്റ് ചെയ്തത്. ഇന്നലെ പെരുമ്പിലാവ്-പട്ടാമ്പി റോഡിൽ വച്ചാണ് ഇവർ പിടിയിലാകുന്നത്. കാറിൽ വലിയ അളവിൽ കഞ്ചാവുമായി പോകുന്നുണ്ടെന്ന വിവരം ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡിന് ലഭിച്ചതിനെ തുടർന്നാണ് ഓപ്പറേഷൻ നടന്നത്. മറ്റൊരു കാറിൽ ഇവർക്ക് പിന്നാലെ സഞ്ചരിച്ചിരുന്ന പൊലീസ് സംഘം ഇവരെ തടയാൻ ശ്രമിച്ചതോടെ ഇവർ വാഹനം ഇടിപ്പിച്ച് രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. ഇതിനിടെ പൊലീസും മറ്റു ചേർന്ന് ഇവരെ കീഴ്‌പ്പെടുത്തുകയാണ് ഉണ്ടായത്. 35 കിലോ കഞ്ചാവാണ് ചെറുകിട വിതരണം ഉൾപ്പെടെയുള്ള കാര്യങ്ങൾക്കായി സ്വിഫ്റ്റ് കാറിൽ കടത്തിയിരുന്നത്. ബാംഗ്ലൂരിൽ നിന്നാണ് ഇത് കൊണ്ടുവരുന്നത് എന്നാണ് പ്രതികൾ നൽകിയ പ്രാഥമിക വിവരം. കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY