
തൃശൂർ: തൃശൂർ പൂത്തോളിൽ പാർക്ക് ചെയ്തിരുന്ന പാലക്കാട് സ്വദേശിയുടെ ബൈക്ക് മോഷ്ടിച്ച കേസിൽ മാള പാറമാട് സ്വദേശി ചാത്തൻതറ വീട്ടിൽ അക്ഷയ് (25) യെ വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തു. ആഗസ്റ്റ് 10 ന് ആണ് കേസിനാസ്പദമായ സംഭവം. അതിനൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ അസിസ്റ്റന്റ് കമ്മീഷണർ കെ.ആർ. രാജേഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ കൂർക്കഞ്ചേരിയിൽ നിന്നും പിടികൂടിയത്. അന്വേഷണത്തിൽ പ്രതിക്കെതിരെ തൃശൂർ സിറ്റി, റൂറൽ, എറണാകുളം ജില്ലകളിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി എട്ടോളം ക്രിമിനൽ കേസുകൾ നിലവിലുണ്ടെന്ന് കണ്ടെത്തി. വെസ്റ്റ് പൊലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർമാരായ സെസിൽ, ആദർശ്, സീനിയർ സിവിൽ പൊലീസ് ഓഫീസർ സുനിൽ, അസിസ്റ്റന്റ് കമ്മീഷണറുടെ പ്രത്യേക അന്വേഷണ സംഘത്തിലുള്ള സിവിൽ പൊലീസ് ഓഫീസർമാരായ ഹരീഷ്, ദീപക്, സൂരജ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |