SignIn
Kerala Kaumudi Online
Tuesday, 20 October 2026 11.34 PM IST

തിരുവല്ലയിൽ മൂന്ന് കൊല്ലം മുൻപ് മൂന്നുവയസുകാരൻ മരിച്ച സംഭവം കൊലപാതകം, അമ്മ പിടിയിൽ

READ ENGLISH VERSION
baby-case
പ്രതീകാത്മക ചിത്രം

തിരുവല്ല: തിരുവല്ലയിലെ പുളിക്കീഴിൽ മൂന്ന് വർഷം മുൻപ് ചതുപ്പിൽ നിന്നും മൂന്നുവയസുകാരന്റെ മൃതദേഹം കിട്ടിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. അമ്മയുടെ ആൺസുഹൃത്താണ് കൊലനടത്തിയതെന്ന് സൂചന കിട്ടിയതോടെ അമ്മ മഞ്‌ജുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരുടെ ആൺ സുഹൃത്ത് ശിവയാണ് കുഞ്ഞിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയത്.

പാലക്കാട് മീങ്കര സ്വദേശിയാണ് നാടോടി സ്‌ത്രീയായ മഞ്ജു (45). 2023 ഓഗസ്റ്റിൽ പുളിക്കീഴിലെ ചതുപ്പിൽ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ഏതാനും ദിവസത്തെ പഴക്കമാണ് അന്ന് മൃതദേഹത്തിനുണ്ടായിരുന്നത്. പുളിക്കീഴ് സെന്റ് മേരീസ് ഓർത്ത‌ഡോക്‌സ് പള്ളിക്ക് സമീപമുള്ള ചതുപ്പിലാണ് കുട്ടിയുടെ മൃതദേഹം കുഴിച്ചിട്ടത്. മഞ്ജുവും ശിവയും തമ്മിലെ ശാരീരികബന്ധം നടക്കുന്ന സമയത്ത് കുട്ടി കരഞ്ഞതാണ് പ്രതിക്ക് പ്രകോപനമായത്. ചങ്ങനാശേരി കെഎസ്‌ആർടിസി ജംഗ്‌ഷനിലെ കടത്തിണ്ണയിൽ വച്ചാണ് ക്രൂരകൃത്യം പ്രതി ചെയ്‌തത്.

കഴിഞ്ഞദിവസം പാലക്കാടുവച്ച് മഞ്ജുവും ശിവയും തമ്മിൽ വഴക്കുണ്ടായിരുന്നു. ഈസമയം കുഞ്ഞിന്റെ കൊലപാതകം സംബന്ധിച്ചും പരസ്‌പരം കുറ്റപ്പെടുത്തി. ഇതോടെ പ്രദേശവാസികൾ സ്ഥലത്തെ എസ്‌സി പ്രമോട്ടറെ വിവരം അറിയിച്ചു. അവർ പൊലീസിൽ വിവരം കൈമാറി. അതോടെയാണ് മഞ്ജു പൊലീസ് പിടിയിലായത്. മഞ്ജു തമിഴ്‌നാട്ടിലായിരുന്നു അടുത്തിടെയായി താമസം. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി. പ്രതിയായ ശിവ ഇയാളുടെ സഹോദരൻ ശക്തി എന്നിവർക്കായുള്ള അന്വേഷണം പൊലീസ് ഊർജിതപ്പെടുത്തി.

English Summary

The death of a three-year-old boy whose body was found in a marsh in Pulikeezhu, Thiruvalla, three years ago has been confirmed as a murder. Police have taken the child's mother, Manju, into custody after suspecting her involvement. Her male friend, Siva, is suspected of suffocating the child to death.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CHILD, MURDERCASE, PULIKEEZH, BETHLEHEM KUDUMBA UNIT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY