SignIn
Kerala Kaumudi Online
Monday, 24 August 2026 3.43 AM IST

3.4 കിലോ കഞ്ചാവുമായി മൂന്ന് ബംഗാൾ സ്വദേശികൾ പിടിയിൽ

humayun-sheik

പറവൂർ: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടന്ന പരിശോധനയിൽ 3.390 കിലോഗ്രാം കഞ്ചാവുമായി വെസ്റ്റ് ബംഗാൾ മുർഷിദാബാദ് സ്വദേശികളായ ഹുമയൂൺ ഷെയ്ഖ് (23), മഹ്ബുൽ മണ്ഡൽ (27), റൂബെൽ ഷെയ്ഖ് (31) എന്നിവർ പിടിയിലായി. വെടിമറ താമരവളവ് ഭാഗത്ത് നിന്ന് വെള്ളിയാഴ്ച രാത്രി റൂറൽ ജില്ലാ പൊലീസ് മേധാവിയുടെ ഡാൻസാഫ് ടീമും മുനമ്പം ഡിവൈ.എസ്‌.പി എസ്. ജയകൃഷ്‌ണന്റെ സ്ക്വാഡും എസ്.ഐ പ്രശാന്ത് പി. നായരുടെ നേതൃത്വത്തിലുള്ള പൊലീസും ചേർന്നാണ് പിടിച്ചത്. സ്‌കൂട്ടറിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. മൂന്ന് പേരെയും റിമാൻഡ് ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CRIME, ARREST, LATESTNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY