മാള: ജൂത സിനഗോഗിന്റെ സംരക്ഷണം വേഗത്തിലാക്കുമെന്ന് മുസിരിസ് പ്രോജക്ട്‌സ് ലിമിറ്റഡ്. സിനഗോഗിന്റെ പുനരുദ്ധാരണം വൈകുന്നതായി ചൂണ്ടിക്കാട്ടി പൊതുപ്രവർത്തകൻ ഷാന്റി ജോസഫ് തട്ടകത്ത് കളക്ടർക്ക് നൽകിയ പരാതിക്ക് കിട്ടിയ മറുപടിയിലാണിത്. പുരാവസ്തു വകുപ്പിന്റെ സംരക്ഷിത സ്മാരക പട്ടികയിലുള്ള സിനഗോഗിന്റെ പുനരുദ്ധാരണച്ചുമതല എസ്.ഐ.എൽ.കെയ്ക്കാണ്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നതിനാൽ പ്രവൃത്തികൾക്ക് കാലതാമസം നേരിട്ടതായി പറയുന്നു. മേൽക്കൂര നിർമാണത്തിനുള്ള തേക്ക് തടികളുടെ സംഭരണവും മരപ്പണികളും പൂർത്തിയാക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും മുസിരിസ് പ്രോജക്ട്‌സ് ലിമിറ്റഡ് അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |