SignIn
Kerala Kaumudi Online
Thursday, 18 June 2026 3.40 AM IST

'മുതിർന്ന പൗരന്മാർക്ക് കുടിവെള്ളം എത്തിക്കണം'

1

തൃശൂർ: മമ്മിയൂരിലെ ഫ്‌ളാറ്റിൽ വയോധിക ദമ്പതികൾക്ക് കുടിവെള്ളം നിഷേധിക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്ന് മനുഷ്യാവകാശ കമ്മിഷൻ അംഗം വി. ഗീത. മുതിർന്ന പൗരന്മാർക്ക് കുടിവെള്ളം എത്തിക്കാൻ ഫ്‌ളാറ്റ് ഓണേഴ്‌സ് അസോസിയേഷൻ മുൻകൈയെടുക്കണം. ഗുരുവായൂർ എസ്.എച്ച്.ഒയുടെ സാന്നിദ്ധ്യത്തിൽ പരാതിക്കാരെയും എതിർകക്ഷികളെയും വിളിച്ച് പ്രശ്‌നം പരിഹരിക്കാനും നിർദ്ദേശിച്ചു. പ്രതിമാസ വിഹിതം നൽകുന്നില്ലെന്നാരോപിച്ചാണ് കുടിവെള്ളം തടഞ്ഞത്. എന്നാൽ ഫ്‌ളാറ്റ് വാങ്ങിയപ്പോൾ 85,000 രൂപ കോർപസ് ഫണ്ട് അടച്ചിട്ടുണ്ടെന്ന് പരാതിക്കാർ അറിയിച്ചു. മമ്മിയൂരിലെ വയോധിക ദമ്പതികൾ നൽകിയ പരാതിയിലാണ് നടപടി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL