കുന്ദമംഗലം: മഴക്കാല രോഗ പ്രതിരോധവും കൊതുക് പ്രജനന രീതികളുടെ ബോധവത്കരണവും ലക്ഷ്യമിട്ട് കാരന്തൂർ മർകസ് ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ 'ഗപ്പി ഗംഭീരം' പദ്ധതിക്ക് തുടക്കമായി. എം.എ റസാഖ് എം.എൽ.എ പദ്ധതി ഉദ്ഘാടനം ചെയ്തു. കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.വി സംജിത്ത്, പി.ടി.എ പ്രസിഡന്റ് അബ്ദുറഹിമാൻ, ഉനൈസ് മുഹമ്മദ്, കെകെ ഷമീം, പ്രിൻസിപ്പൽ മൂസക്കോയ മാവിളി, പ്രധാനദ്ധ്യാപകൻ നിയാസ് ചോല, കാദർ ഹാജി, എൻ.സമീർ, എ പി.റസിയ എന്നിവർ പ്രസംഗിച്ചു. പദ്ധതിയുടെ ഭാഗമായി വിദ്യാർത്ഥികളുടെ വീടുകളിലും കെട്ടിക്കിടക്കുന്ന ജലാശയങ്ങളിലും ഗപ്പികളെ വളർത്തുകയും കൊതുകുജന്യ-മഴക്കാല രോഗങ്ങളെ കുറിച്ച് ബോധവത്കരണങ്ങൾ നടത്തുകയും ചെയ്യും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |