
കൊച്ചി: സംസ്ഥാനത്ത് ഷിഗെല്ല രോഗബാധ പടരുന്ന പശ്ചാത്തലത്തിൽ ജില്ലയിലും രോഗം സ്ഥിരീകരിച്ചു. ജില്ലയിലെ മൂലംകുഴി സ്വദേശിക്കാണ് ലബോറട്ടറി പരിശോധനയിലൂടെ സ്ഥിരീകരിച്ചത്. സംശയാസ്പദമായ പട്ടികയിലായിരുന്ന കേസ്, ലാബ് പരിശോധനാഫലം പുറത്തുവന്നതോടെയാണ് സ്ഥിരീകരണം. ഇതോടെ ജില്ലയിൽ ആരോഗ്യവകുപ്പ് പ്രതിരോധ നടപടികളും നിരീക്ഷണവും ശക്തമാക്കി.
ഡെങ്കിപ്പനി ഹോട്ട്‌സ്‌പോട്ടുകൾ
ജില്ലയിൽ ഇന്നലെ മാത്രം 52പേർ ഡെങ്കിപ്പനി ലക്ഷണങ്ങളോടെയും 32 പേർ രോഗം സ്ഥിരീകരിച്ചും ചികിത്സയിലാണ്. കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്ത ഡെങ്കിപ്പനി ഹോട്ട്‌സ്‌പോട്ടുകൾ കളമശേരി (8 കേസ്), കടുങ്ങല്ലൂർ (4), ബിനാനിപുരം (2), ഏലൂർ (2), ചെമ്പക്കര, ചൂർണിക്കര, ചോറ്റാനിക്കര, കാലടി, കീച്ചേരി, കോതമംഗലം, മാറാടി, മൂത്തകുന്നം, വടക്കൻപറവൂർ, പാറക്കടവ്, പട്ടിമറ്റം, പെരുമ്പാവൂർ, പൊന്നുരുന്നി, പൂതൃക്ക, വരാപ്പുഴ, വാഴക്കുളം എന്നീ പ്രദേശങ്ങളാണ്.
അഞ്ച് പേർക്ക് എലിപ്പനി
ജില്ലയിൽ ഇന്നലെ 3 പേർക്ക് എലിപ്പനി സ്ഥിരീകരിച്ചു. കുമാരപുരം, മനീട് , മൂവാറ്റുപുഴ എന്നിവിടങ്ങളിലാണ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഈ പ്രദേശങ്ങളിലുള്ളവർ മലിനജലവുമായി സമ്പർക്കത്തിൽ വരുന്നത് ഒഴിവാക്കണമെന്നും കർഷകരും ശുചീകരണ തൊഴിലാളികളും ഡോക്ടറുടെ നിർദ്ദേശപ്രകാരം എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്സിസൈക്ലിൻ കഴിക്കേണ്ടതാണെന്നും ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു.
ജില്ലയിലെ ഇന്നലത്തെ രോഗവിവരങ്ങൾ
പനി ബാധിതർ (ഒ.പി): 986 പേർ
പനി ബാധിച്ച് ആശുപത്രിയിൽ അഡ്മിറ്റായവർ: 20 പേർ
മഞ്ഞപ്പിത്തം : എട്ട്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |