SignIn
Kerala Kaumudi Online
Wednesday, 24 June 2026 5.00 AM IST

'ഭാര്യ ഭർത്താവിനെ തേടി കോടതിയിൽ എത്തിയ കഥ തമിഴ്‌നാടിനറിയാം'; വിജയ്‌യെ പരിഹസിച്ച് ഉദയനിധി സ്റ്റാലിൻ

READ ENGLISH VERSION
vijay

ചെന്നൈ: തമിഴ്‌നാട് രാഷ്‌ട്രീയത്തിൽ ഭരണപക്ഷവും പ്രതിപക്ഷവും തമ്മിലുള്ള വാക്‌പോര് കടുക്കുകയാണ്. ഡിഎംകെ നേതാവും മുൻ മന്ത്രിയുമായ ഉദയനിധി സ്റ്റാലിൻ, മുഖ്യമന്ത്രി വിജയ്‌ക്കെതിരെ നടത്തിയ പരാമർശങ്ങളാണ് സോഷ്യൽ മീഡിയയിലും പുറത്തും ചർച്ചയാകുന്നത്. രാഷ്‌ട്രീയ വിമർശനങ്ങളുടെ പരിധി ലംഘിച്ച് വിജയ്‌യുടെ വ്യക്തിജീവിതത്തിലേക്ക് കടന്നുകയറുന്നതാണ് ഉദയനിധി സ്റ്റാലിന്റെ പരാമർശമെന്നാണ് വിവാദമുയരുന്നത്.

'വിജയ് കർഷകസമരത്തെ പ്രതിപക്ഷ പാർട്ടികളുടെ പ്രേരണയാണെന്ന് പറഞ്ഞ് അപമാനിച്ചത് അപലപനീയമാണ്. കർഷകരുടെ മാന്യതയെ ചോദ്യം ചെയ്യുന്ന വിധത്തിലുള്ള പ്രസ്‌താവനകളാണ് അദ്ദേഹം നടത്തിയത്. തമിഴ്‌നാടിന് അറിയാം ചെങ്കൽപട്ട് കോടതിയിൽ ഭാര്യ ഭർത്താവിനെ തേടിയെത്തിയ കഥ.' എന്നാണ് ഉദയനിധി സ്റ്റാലിൻ എക്‌സിൽ കുറിച്ചത്. ചെങ്കൽപട്ട് കോടതിയിൽ വിജയ്‌യും ഭാര്യ സംഗീതയുമായുള്ള വിവാഹമോചനക്കേസ് നടക്കുന്നതിനിടെയാണ് ഉദയനിധി സ്റ്റാലിന്റെ പരാമർശം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, VIJAY, TAMILNADU, POLITICS, DMK, TVK, CONTROVERSY, UDAYA NIDHI STALIN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360