
ചെന്നൈ: പ്രതിപക്ഷ പാർട്ടിയായ ദ്രാവിഡ മുന്നേറ്റ കഴകത്തിനെതിരെ (ഡിഎംകെ) രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി വിജയ്. പിന്നാലെ ഡിഎംകെ നിയമസഭാംഗങ്ങൾ വാക്ക്ഔട്ട് നടത്തി. മുൻ മുഖ്യമന്ത്രി എംകെ സ്റ്റാലിനുമായി ബന്ധപ്പെട്ട വൈറൽ ആംഗ്യത്തെ വിജയ് അനുകരിച്ചതും ചർച്ചയാവുകയാണ്.
ഗവർണറുടെ പ്രസംഗത്തിനുള്ള നന്ദി പ്രമേയ ചർച്ചയ്ക്കിടെയാണ് ഭരണപക്ഷവും പ്രതിപക്ഷവും തമ്മിൽ സംഘർഷമുണ്ടായത്. വിജയ്‌യുടെ പ്രസംഗം തടസപ്പെടുത്തി ഡിഎംകെ നിയമസഭാംഗങ്ങൾ തമിഴക വെട്രി കഴകം (ടിവികെ) രാഷ്ട്രീയ അവസരവാദികളാണെന്ന് ആരോപിച്ചു. മുദ്രാവാക്യങ്ങൾക്കിടയിൽ സ്പീക്കർ ജെസിഡി പ്രഭാകറും ട്രഷറി ബെഞ്ച് അംഗങ്ങളും മുഖ്യമന്ത്രിയെ പ്രസംഗം പൂർത്തിയാക്കാൻ അനുവദിക്കണമെന്ന് പ്രതിപക്ഷത്തോട് ആവശ്യപ്പെട്ടു.
പാർട്ടി ഫണ്ടിന്റെ പേരിൽ ഡിഎംകെ പണം പിരിക്കുന്നതായി വിജയ് ആരോപിച്ചു.'അവർ പാർട്ടി ഫണ്ടിന്റെ പേരിൽ പണം പിരിക്കുന്നു. ഞങ്ങൾ ഒരിക്കലും പൊതുജനങ്ങളുടെ പണം കൊള്ളയടിക്കില്ല. എല്ലാ അഴിമതി കേസുകളും അന്വേഷിക്കും. ആരെയും ഞങ്ങൾ വെറുതെ വിടില്ല'- മുഖ്യമന്ത്രി വ്യക്തമാക്കി.
ഇതിനിടെ കൈകൊണ്ട് സ്റ്റാലിൻ കാണിക്കുന്ന ആംഗ്യം വിജയ് അനുകരിക്കുന്നതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുകയാണ്. സ്‌പീക്കറുടെ അനുവാദത്തോടെ വിജയ് കാണിച്ച ആംഗ്യത്തിന് സഭയിലുണ്ടായിരുന്ന എംഎൽഎമാരുടെ കയ്യടി കിട്ടുകയും ചെയ്തു.
ഈ വർഷമാദ്യം സ്റ്റാലിന്റെ ഒരു വീഡിയോ വൈറലായിരുന്നു. അതിൽ, കോൺഗ്രസുമായുള്ള സീറ്റ് വിഭജന ചർച്ചകൾക്ക് ശേഷം ഡിഎംകെ ആസ്ഥാനത്ത് നിന്ന് പോകുമ്പോൾ അദ്ദേഹം കൈകൊണ്ട് കാണിച്ച ആംഗ്യമാണ് വൈറലായത്. "എല്ലാം പരിഹരിച്ചു" അല്ലെങ്കിൽ "എല്ലാം പൂർത്തിയായി" എന്നതിന്റെ സൂചനയായാണ് സ്റ്റാലിൻ ആംഗ്യം കാട്ടിയത്. ഈ ആംഗ്യം പെട്ടെന്ന് കാട്ടിയതാണെന്നും മുൻകൂട്ടി ആസൂത്രണം ചെയ്തതല്ലെന്നും സ്റ്റാലിൻ പിന്നീട് വ്യക്തമാക്കിയിരുന്നു. ചർച്ചകൾ അവസാനിച്ചോയെന്ന മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിന് അവസാനിച്ചുവെന്ന് കൈകൊണ്ട് മറുപടി നൽകുകയായിരുന്നുവെന്നായിരുന്നു സ്റ്റാലിന്റെ വിശദീകരണം. ഇതേ ആംഗ്യമാണ് വിജയ് അനുകരിച്ചത്.
#WATCH | Chennai: Tamil Nadu Chief Minister C Joseph Vijay seeks permission from the Speaker and performs a cinematic gesture as he concludes his speech in the State Assembly.
— ANI (@ANI) June 23, 2026
(Video source: Tamil Nadu State Assembly) pic.twitter.com/Y7BlOXHkYI
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |