
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ ഇടിവ് രേഖപ്പെടുത്തി. ഒരു ഗ്രാമിന് 190 രൂപ കുറഞ്ഞ് 13,375 രൂപയായി. പവന് 1,520 രൂപ കുറഞ്ഞ് 1,07,000 രൂപയായി. പണിക്കൂലിയും ടാക്സും ഉൾപ്പടെയുള്ള ചാർജുകൾ ചേർത്ത് സ്വർണാഭരണങ്ങൾ വാങ്ങാൻ കൂടുതൽ വില കൊടുക്കേണ്ടിവരും. ജൂൺ ഒന്നിനാണ് സ്വർണവിലയിൽ ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക് രേഖപ്പെടുത്തിയത്. അന്ന് വില 1,14,560 രൂപയായിരുന്നു. നിലവിലെ അവസ്ഥയിൽ സ്വർണവിലയിൽ വലിയ കയറ്റിറക്കങ്ങൾക്ക് സാദ്ധ്യത കുറവാണെന്നാണ് വിലയിരുത്തൽ. സംസ്ഥാനത്ത് ഇന്ന് ഒരു ഗ്രാം വെള്ളിക്ക് 250 രൂപയാണ് വില.
കഴിഞ്ഞ വാരാന്ത്യത്തിൽ രാജ്യാന്തര വിപണിയിൽ സ്വർണ വില ഔൺസിന് 4,130 ഡോളറിലേക്ക് മൂക്കുകുത്തിയിരുന്നു. യുദ്ധം അവസാനിച്ചെങ്കിലും ആഗോള ഫണ്ടുകൾ സ്വർണത്തിലേക്ക് പണമൊഴുക്കാൻ മടിക്കുകയാണ്. അമേരിക്കയിൽ പലിശ കൂടുമെന്ന പ്രതീക്ഷയിൽ ഡോളറും യുഎസ് ബോണ്ടുകളും കരുത്താർജിച്ചതാണ് സ്വർണത്തിന് തിരിച്ചടിയായത്. ജനുവരിയിൽ രേഖപ്പെടുത്തിയ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയിൽ നിന്ന് 27 ശതമാനം ഇടിവാണ് അഞ്ച് മാസത്തിനിടെ സ്വർണ വിലയിലുണ്ടായത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |