പെരുനാട്: പ്രദേശത്ത് ആഫ്രിക്കൻ ഒച്ചുകളുടെ ശല്യം വൻതോതിൽ വർദ്ധിക്കുന്നതായി വ്യാപക പരാതി. ജനങ്ങളുടെ വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും വരെ ഒച്ചുകൾ കൂട്ടത്തോടെ എത്തിയതോടെ ദുരിതത്തിലായിരിക്കുകയാണ് നാട്ടുകാർ. കിണറുകളുടെ വക്കുകൾ, വീടിന്റെ ഭിത്തികൾ, അടുക്കളത്തോട്ടങ്ങൾ എന്നിവിടങ്ങളിലെല്ലാം ഒച്ചുകൾ താവളമാക്കുന്നുണ്ട്. ഇവയെ തുരത്തുക എന്നത് നാട്ടുകാർക്ക് ഏറെ ശ്രമകരമായ ജോലിയായി മാറിയിരിക്കുകയാണ്. കക്കാട്ടാറിനോട് ചേർന്നുള്ള പറമ്പുകളിൽ വൻതോതിൽ കാടുകൾ വളർന്നു പന്തലിച്ചു കിടക്കുന്നതാണ് ഒച്ചുകൾ പെറ്റുപെരുകാൻ പ്രധാന കാരണം. രാത്രിയിലാണ് കൂട്ടത്തോടെ ഇവ പുറത്തിറങ്ങുന്നത്. കിണറുകളിലും കുടിവെള്ള സ്രോതസുകളിലും ഇവ ചത്തുപൊങ്ങുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന ഭീതിയിലാണ് നാട്ടുകാർ. കാടുകയറി കിടക്കുന്ന സ്വകാര്യ വ്യക്തികളുടെ പറമ്പുകൾ ഉൾപ്പെടെ അടിയന്തരമായി വൃത്തിയാക്കാനും ഒച്ചുകളെ പൂർണമായും ഇല്ലാതാക്കാനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ആരോഗ്യ വകുപ്പും അടിയന്തരമായി ഇടപെടണമെന്ന ആവശ്യം നാട്ടുകാർക്കിടയിൽ ശക്തമായിട്ടുണ്ട്.
.......................................
ആഫ്രിക്കൻ ഒച്ചുകളുടെ ശരീരത്തിലെ സ്രവം മനുഷ്യരിൽ മസ്തിഷ്ക ജ്വരത്തിന് കാരണമാകുന്ന രോഗാണുക്കളെ വഹിക്കാൻ സാദ്ധ്യതയുണ്ട്. ഇവയെ തൊടുമ്പോൾ നിർബന്ധമായും കൈയുറകളോ പ്ലാസ്റ്റിക് കവറുകളോ ഉപയോഗിക്കുക. കൈകൾ സോപ്പിട്ട് നന്നായി കഴുകുക.
.....................................
മുൻവർഷങ്ങളിലെ അപേക്ഷിച്ച് ഒച്ചുകളുടെ എണ്ണത്തിൽ വൻ വർദ്ധനയാണ് ഉണ്ടായിരിക്കുന്നത്. ർ ഗുരുതര സാഹചര്യം ഉണ്ടാകുന്നതിനു മുൻപേ അധികൃതർ ഇടപെടണം.
അഞ്ചു
വ്യാപാരി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |