SignIn
Kerala Kaumudi Online
Thursday, 18 June 2026 9.33 AM IST

അവയവ കച്ചവടം; കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലടക്കം ഇഡി റെയ്ഡ്

organ-trafficking

കൊച്ചി: അവയവദാനത്തിന്റെ മറവിൽ വ്യാജരേഖ ചമച്ച് അവയവ കച്ചവടം നടത്തിയ കേസിൽ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലടക്കം എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ (ഇഡി) റെയ്ഡ്. സംസ്ഥാനത്തെ അ‌ഞ്ചിടങ്ങളിലാണ് റെയ്ഡ് നടക്കുന്നതെന്നാണ് വിവരം. അവയവ കച്ചവട കേസിലെ മുഖ്യപ്രതി നജീബിന് വൻ തുക കമ്മീഷനായി കിട്ടിയെന്നാണ് വിവരം. ഇതിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ്.

കഴിഞ്ഞമാസം കാസർകോട് സ്വദേശിയായ നജീബിനെ ഗാസിയാബാദിൽ നിന്ന് അറസ്റ്റ് ചെയ്തിരുന്നു. മെഡിക്കൽ ടൂറിസത്തിന്റെ മറവിലാണ് അവയവക്കടത്ത് നടന്നത്. കല്ലട്രാസ് മെഡിക്കൽ ടൂറിസം പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ മറവിൽ അവയവക്കച്ചവടത്തിനായി വലിയ ശൃംഖല തന്നെ നജീബ് ഉണ്ടാക്കിയിട്ടുണ്ട്. പല ജില്ലകളിലായാണ് തട്ടിപ്പ് നടന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ED, RAID
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA