SignIn
Kerala Kaumudi Online
Thursday, 25 June 2026 12.31 AM IST

റെയിൽവേ ട്രാക്ക് മോഷണം പോയി

കൊച്ചി: പോർട്ട് ട്രസ്റ്റിന്റെ അധീനതയിലുള്ള ഭാഗത്ത് നിന്ന് റെയിൽവേ ട്രാക്ക് മോഷണം പോയി. ഹാർബർ റെയിൽവേ സ്റ്റേഷനിൽ നിന്ന് കൊച്ചി പോർട്ടിന്റെ വാർഫിലേക്കുള്ള ട്രാക്കിന്റെ 500 മീറ്ററോളമാണ് കടത്തിയത്. സംഭവത്തിൽ പോർട്ട് ട്രസ്റ്റും റെയിൽവേയും അന്വേഷണം തുടങ്ങി.

ഈ ഭാഗത്തു കൂടി നിലവിൽ ചരക്ക് ഗതാഗതമില്ല. നാളുകളായി ഉപയോഗ്യശൂന്യമായി കിടക്കുകയാണ്. എന്നാൽ ട്രാക്ക് കാണാതായത് എങ്ങനെയാണെന്ന കാര്യത്തിൽ സംശയം നിലനിൽക്കുന്നു. കനത്ത സുരക്ഷാസംവിധാനം നിലവിലുള്ള പോർട്ട് പ്രദേശത്തു നിന്നാണ് ട്രാക്ക് കടത്തിയത്. പോർട്ട് ട്രസ്റ്റ് പരാതി നൽകിയിട്ടില്ലെന്ന് ഹാർബർ പൊലീസും റെയിൽവേ പൊലീസും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, RAILWAY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY