SignIn
Kerala Kaumudi Online
Wednesday, 24 June 2026 4.51 AM IST

പൊൻകുന്നത്ത് ലോട്ടറിക്കടയിൽ നിന്ന് 300 ലോട്ടറിടിക്കറ്റ് മോഷ്ടിച്ചു

cctv

പൊൻകുന്നം: പൊൻകുന്നം സ്വകാര്യ ബസ് സ്റ്റാൻഡിലെ ശ്രീ ഗണേശാ ലക്കിസെന്ററിന്റെ കൗണ്ടറിൽ നിന്ന് 300 ടിക്കറ്റിന്റെ കെട്ട് മോഷ്ടിച്ചു. ഇന്നലെ രാവിലെ പത്തരയോടെയാണ് 15,000 രൂപ വിലവരുന്ന ടിക്കറ്റുകൾ നഷ്ടപ്പെട്ടത്. കൗണ്ടറിൽ നിരത്തുന്നതിനായി ലോട്ടറിത്തട്ടിന്റെ അടിയിൽ വച്ചിരുന്ന കെട്ടുകളാണ് നഷ്ടപ്പെട്ടത്. മാസ്‌ക് ധരിച്ചെത്തിയ ആൾ കുറച്ചുനേരം കൗണ്ടറിൽ നിരത്തിയ ടിക്കറ്റുകളും ഫലങ്ങളും നോക്കിയശേഷം കടയുടമ റെജികുമാറും ജീവനക്കാരിയും മറ്റുള്ളവർക്ക് ടിക്കറ്റ് കൊടുക്കുന്ന തിരക്കിനിടയിൽ ഇയാൾ ടിക്കറ്റ് തട്ടിയെടുക്കുകയായിരുന്നു. കെട്ട് കാണാതെ വന്നതോടെ സി.സി.ടി.വി.ക്യാമറ നോക്കിയപ്പോഴാണ് മോഷണവിവരം അറിയു 25ന് നറുക്കെടുക്കുന്ന കാര്യണ്യാ പ്ലസ് ടിക്കറ്റുകളാണ് നഷ്ടപ്പെട്ടത്. 205525 മുതൽ 205549 വരെ നമ്പരിലുള്ള എല്ലാ സീരീസിലുമുള്ള ടിക്കറ്റുകളും ഇതിലുണ്ട്.

പൊൻകുന്നം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, SA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY