SignIn
Kerala Kaumudi Online
Thursday, 18 June 2026 4.57 AM IST

വൺ,​ടു,​ത്രീ ... മെസി ഡേ!

s

ക​ൻ​സാ​സ് ​സി​റ്റി​:​ ​കാ​ലം​ ​ക​ഴി​ഞ്ഞെ​ന്ന് ​എ​ഴു​തി​ത്ത​ള്ളി​യ​വ​രുടെ​ ​വാ​യ​ട​പ്പി​ച്ച് ​വ​ൺ,​​​ടു,​​​ ​ത്രീ...​ ​മെ​സി​ ​മാ​നി​യ​യാ​യി​ ​മാ​റി​യ​ ​ക​ൻ​സാ​സ് ​സി​റ്രി​ ​സ്റ്റേ​ഡി​യ​ത്തി​ൽ​ ​മൂ​ന്ന​ടി​യി​ൽ​ ​അ​ൾ​ജീ​രി​യു​ടെ​ ​ക​ഥ​ ​ക​ഴി​ച്ച് ​അ​ർ​ജ​ന്റീ​ന​യു​ടെ​ ​ഇ​തി​ഹാ​സ​ ​നാ​യ​ക​ൻ​ ​ല​യ​ണ​ൽ​ ​മെ​സി​ ,​​ഫു​ട്ബോ​ൾ​ ​ച​ക്ര​വ​ർ​ത്തി​യു​ടെ​ ​സിം​ഹാ​സ​ന​ത്തി​ൽ​ ​താ​ൻ​ ​ത​ന്നെ​യി​രി​ക്കു​മെ​ന്ന് ​പ്ര​ഖ്യാ​പി​ച്ചു.ആ​റ് ​ലോ​ക​ക​പ്പു​ക​ളി​ൽ​ ​ക​ള​ത്തി​ലി​റ​ങ്ങി​യ​ ​ആ​ദ്യ​ ​താ​ര​മെ​ന്ന​ ​റെ​ക്കാ​ഡി​നൊ​പ്പം​ ​ലോ​ക​ക​പ്പി​ൽ​ ​ഏ​റ്റ​വും​ ​കൂ​ടു​ത​ൽ​ ​ഗോ​ൾ​ ​നേ​ടി​യ​വ​രി​ൽ​ ​ജ​ർ​മ്മ​നി​യു​ടെ​ ​മി​റോ​സ്ലാ​വ് ​ക്ലോ​സെ​യ്ക്കൊ​പ്പം​ ​ഒ​ന്നാം​ ​സ്ഥാ​നം​ ​പ​ങ്കി​ടാ​നും​ ​മെ​സി​ക്കാ​യി.
മെ​സി​യും​ ​തി​യാ​ഗോ​ ​അ​ൽ​മേ​ഡ​യും​ ​വ​ശ​ങ്ങ​ളി​ലും​ ​ലൗ​ട്ടാ​രോ​ ​മാ​ർ​ട്ടി​ന​സി​നെ​ ​മ​ദ്ധ്യ​ത്തി​ലും​ ​ആ​ക്ര​മ​ണ​ത്തി​ന് ​നി​യോ​ഗി​ച്ചാ​ണ് ​സ്‌​ക​ലോ​ണി​ ​നി​ല​വി​ലെ​ ​ലോ​ക​ ​ചാ​മ്പ്യ​ന്മാ​രാ​യ​ ​അ​ർ​ജ​ന്റീ​ന​യെ​ ​അ​ൾ​ജി​രി​യ​ക്കെ​ത്തി​രെ​ ​ക​ള​ത്തി​ൽ​ ​വി​ന്യ​സി​ച്ച​ത്.​ ​ഡി​ ​പോ​ളും​ ​എ​ൻ​സോ​ ​ഫെ​ർ​ണാ​ണ്ട​സും​ ​മ​ക്അ​ലി​സ്റ്റ​റു​മാ​യി​രു​ന്നു​ ​മ​ദ്ധ്യ​നി​ര​യി​ൽ.​ ​മെ​സി​യെ​ന്ന​ ​അ​ച്ചു​ത​ണ്ടി​നെ​ച്ചു​റ്റി​ ​എ​ണ്ണ​യി​ട്ട​ ​യ​ന്ത്രം​ ​പോ​ലെ​ ​ക​ള​ത്തി​ൽ​ ​നി​റ​ഞ്ഞാ​ടി​ ​ക​ഴി​ഞ്ഞ​ ​ത​വ​ണ​ ​ലോ​ക​ ​കി​രീ​ടം​ ​ഉ​യ​ർ​ത്തി​യ​ ​അ​ർ​ജ​ന്റീ​ന​ ​ഖ​ത്ത​റി​ൽ​ ​നി​റു​ത്തി​യേ​ട​ത്തു​ ​നി​ന്ന് ​ത​ന്നെ​യാ​ണ് ​ക​ൻ​സാ​സ് ​സി​റ്റി​ ​സ്റ്റേ​ഡി​യ​ത്തി​ൽ​ ​തു​ട​ങ്ങി​യ​ത്.​ ​ഇ​ട​തു​വിം​ഗി​ൽ​ ​എ​യ്ഞ്ച​ൽ​ ​ഡി​ ​മ​രി​യ​യു​ടെ​ ​വി​ട​വ് ​അ​ൽ​മേ​ഡ​ ​ഒ​രു​ ​പ​രി​ധി​വ​രെ​ ​നി​ക​ത്തി.​ ​ആ​റാം​ ​മി​നി​ട്ടി​ൽ​ ​ത​ന്നെ​ ​മാ​ർ​ട്ടി​ന​സി​ൽ​ ​നി​ന്ന് ​കി​ട്ടി​യ​ ​പ​ന്തു​മാ​യി​ ​കു​തി​ച്ച് ​മെ​സി​ ​വ​ല​കു​ലു​ക്കി​യെ​ങ്കി​ലും​ ​ഓ​ഫ് ​സൈ​ഡാ​യി​രു​ന്നു,​​​ ​പ​ത്താം​ ​മി​നി​ട്ടി​ൽ​ ​അ​ൾ​ജീ​രി​യ​യു​ടെ​ ​ഫാ​രെ​സ് ​ചൈ​ബി​ ​അ​ർ​ജ​ന്റീ​ന​യു​ടെ​ ​വ​ല​യി​ൽ​ ​പ​ന്തെ​ത്തി​ച്ചെ​ങ്കി​ലും​ ​വാ​ർ​ ​പ​രി​ശോ​ധ​ന​യി​ൽ​ ​ഓ​ഫ് ​സൈ​ഡാ​ണെ​ന്ന് ​ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.​ ​തു​ട​ർ​ന്ന് ​അ​ർ​ജ​ന്റീ​ന​യു​ടെ​ ​ആ​ധി​പ​ത്യ​മാ​യി​രു​ന്നു​ ​മ​ത്സ​ര​ത്തി​ൽ.​ ​പാ​സിം​ഗി​ലും​ ​പൊ​സ​ഷ​നി​ലും​ ​അ​ൾ​ജീ​രി​യ​ ​മി​ക​ച്ചു​ ​നി​ന്നെ​ങ്കി​ലും​ ​ടാ​ർ​ജ​റ്റി​ലേ​ക്ക് ​ഒ​രു​ ​ഷോ​ട്ട് ​പോ​ലും​ ​തൊ​ടു​ക്കാ​ൻ​ ​അ​വ​ർ​ക്കാ​യി​ല്ല.​ ​അ​ർ​ജ​ന്റീ​ന​ 6​ ​ഷോ​ട്ടു​ക​ൾ​ ​ടാ​ർ​ജ​റ്റി​ലേ​ക്ക് ​അ​ടി​ച്ചു.
ലി​ച്ച​ ​മാ​ർ​ട്ടി​ന​സും​ ​റൊ​മീ​റോ​യും​ ​മോ​ണ്ടി​യേ​ലും​ ​മെ​ദി​ന​യും​ ​അ​ണി​ ​നി​ര​ന്ന​ ​അ​ർ​ജ​ന്റീ​ന​ൻ​ ​പ്ര​തി​രോ​ധം​ ​അ​വ​സ​ര​ത്തി​നൊ​ത്തു​യ​ർ​ന്ന​തോ​ടെ​ ​ഗോ​ളി​ ​എ​മി​ലി​യാ​നോ​ ​മാ​ർ​ട്ടി​ന​സി​ന് ​വ​ലി​യ​ ​പ​രീ​ക്ഷ​ണ​ങ്ങ​ളൊ​ന്നും​ ​നേ​രി​ടേ​ണ്ടി​ ​വ​ന്നി​ല്ല.
ചൈ​ബി​യെ​ക്കൂ​ടാ​തെ​ ​അ​മി​നെ​ ​ഗൗ​രി,​​​ ​അ​നി​സ് ​മൂ​സ,​​​ ​ഇ​സ്സ​ ​എ​ന്നി​വ​രാ​യി​രു​ന്നു അൾജീരിയയുടെ മുന്നേറ്റ നിരയിൽ. ആ​ദ്യ​ ​മ​ത്സ​ര​ത്തി​ൽ​ ​ടീ​മെ​ന്ന​ ​നി​ല​യി​ൽ​ ​മി​ക​ച്ച​ ​ഒ​ത്തി​ണ​ക്കം​ ​കാ​ണി​ക്കാ​നാ​യ​തും​ ​വ​ലി​യ​ ​ജ​യം​ ​നേ​ടാ​നാ​യ​തും​ ​കി​രീ​ടം​ ​നി​ല​നി​റു​ത്താ​നി​റ​ങ്ങു​ന്ന​ ​അ​ർ​ജ​ന്റീ​ന​യു​ടെ​ ​ആ​ത്മ​വി​ശ്വാ​സം​ ​കൂ​ട്ടി​യി​ട്ടു​ണ്ട്.

ഗോൾ ഗോൾ ഗോൾ

17-ാം മിനിട്ട്- മെസി മാജിക്കിലൂടെ അർജന്റീന ആദ്യ ഗോൾ നേടുന്നു. അർജന്റീനൻ ആക്രമണങ്ങൾ തങ്ങളുടെ ബോക്സിലേക്ക് കടക്കാതെ അൾജീരിയൻ താരങ്ങൾ കോട്ടകെട്ടി പ്രതിരോധിക്കുന്നതിനിടെ മെസിയുടെ ഫാൻ ബോയി കൂടിയായ ഡി പോൾ മദ്ധ്യവരയുടെ തൊട്ടടുത്ത് സ്വന്തം ഹാഫിൽ നിന്ന് ത്രൂപാസ് നൽകുന്നു. അൾജീരിയൻ പ്രതിരോധം തുളച്ച് പന്ത് മെസിയുടെ കാലിൽ. പന്തുമായിമുന്നോട്ട് കടന്ന മെസി ബോക്സിന് തൊട്ട് വെളിയിൽ നിന്ന് കൊടുത്ത ഇടങ്കാലൻ ഷോട്ട് അൾജീരിയൻ ഗോളി ലൂക്കാ സിദാന്റെ കൈയിൽ തട്ടി പോസ്റ്രിന്റെ ഇടത്തേ മൂലയിലെത്തി.

60-ാം മിനിട്ട്- മക്അലിസ്റ്ററുടെ നിലം പറ്റെയുള്ള ലോംഗ് റേഞ്ചർ വലത്തേക്ക് ഡൈവ് ചെയ്ത് ലൂക്ക തട്ടിയിട്ടെങ്കിലും തൊട്ടു മുന്നിലുണ്ടായിരുന്ന മെസി ഓടിയെത്തി റീബൗണ്ട് പിടിച്ചെടുത്ത് പന്ത് വലയിലാക്കി.

76-ാം മിനിട്ട്- ഹാട്രിക്ക് മെസി. ‍ഇടതുഭാഗത്ത് നിന്ന് നിക്കോ ഗോൺസാലസ് നൽകിയ പന്തുമായി മുന്നോട്ടുകയറി തന്റെ ട്രേഡ്മാർക്കായ ഇടങ്കാലൻ ഷോട്ടിലൂടെ മെസി വലകുലുക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, BUS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360